NEWS

പാലക്കാട് ദേശീയപാതയോരത്ത്‌ മൃതദേഹം അഴുകിയ നിലയില്‍

പാലക്കാട് മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. തച്ചമ്പാറയില്‍ കോഴിക്കോട്-പാലക്കാട് ദേശീയപാതയോരത്താണ് 45 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുള്ളതായി പോലീസ് പറയുന്നു.

ഞായറാഴ്ച രാവിലെ 10 മണിയോടെ നാട്ടുകാരാണ് വഴിയോരത്ത് മൃതദേഹം കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ പോലീസ് സംഭവസ്ഥലത്തെത്തി മൃതദേഹം പരിശോധിച്ചു. നഗ്‌നമായ നിലയില്‍ കമിഴ്ന്നായിരുന്നു മൃതദേഹം കിടന്നത്. മാത്രമല്ല മൃതദേഹത്തില്‍ നിന്ന് കൈകള്‍ മുറിച്ചു മാറ്റിയ നിലയിലും കാലുകള്‍ മുറച്ച് എടുക്കാന്‍ ശ്രമിച്ച നിലയിലുമായിരുന്നു.

അതേസമയം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇവിടങ്ങളില്‍ നിന്നും ആരും കാണാതായതായി പരാതി ലഭിച്ചിട്ടില്ലെന്ന് പോലീസ് പറയുന്നു. ദേശീയപാത കടന്നുപോന്ന സ്ഥലമായതിനാല്‍ മറ്റ് എവിടെയെങ്കിലും വെച്ച് കൊല നടത്തിയ ശേഷം മൃതദേഹം തച്ചമ്പാറയില്‍ ഉപേക്ഷിച്ച് ആകാം എന്നാണ് നിഗമനം. സംഭവത്തില്‍ പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പോലീസ് പൂര്‍ത്തിയാക്കി അന്വേഷണം ആരംഭിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button