NEWSTOP 10

കേരള സ്വാശ്രയകോളേജ് നിയമന ഓര്‍ഡിനന്‍സില്‍ ഒപ്പുവെച്ച് ഗവര്‍ണര്‍

തൊഴില്‍ സുരക്ഷയും വിദ്യാഭ്യാസത്തിന്റെ ഗുണമേന്മയും ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടുള്ള കേരള സ്വാശ്രയകോളേജ് നിയമന ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പുവച്ചു.

അധ്യാപക യോഗ്യതകള്‍ നിശ്ചയിക്കാനുള്ള മാനദണ്ഡവും നിയമം വ്യവസ്ഥ ചെയ്യുന്നു. ഈ നിയമത്തിലൂടെ യുജിസിയുടെയും സര്‍ക്കാറിന്റേയും പ്രതിനിധികള്‍ ഉള്‍പ്പെടുന്ന റെഗുലേറ്ററി കമ്മിറ്റിയാണ് യോഗ്യതകള്‍ നിശ്ചയിക്കുക. നിലവില്‍ യോഗ്യതയില്ലാത്തവര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് അത് നേടാനുള്ള സാവകാശവും നല്‍കുന്നു. അവധി അവകാശങ്ങള്‍ സര്‍ക്കാര്‍ ജീവനക്കാരുടേതിന് സമാനമായിരിക്കും. എല്ലാ ജീവനക്കാരെയും പ്രൊവിഡന്‍സ് ഫണ്ടിലും ഇതുമായി ബന്ധപ്പെട്ട് പെന്‍ഷന്‍ സ്‌കീമിലും ഉള്‍പ്പെടുത്തണമെന്നും ഓര്‍ഡിനന്‍സില്‍ പറയുന്നു.

സംസ്ഥാനത്ത് നിലവില്‍ ആയിരത്തിലധികം സ്വാശ്രയ കോളേജുകള്‍ ആണുള്ളത്. ഇവയിലെ അധ്യാപക-അനധ്യാപക ജീവനക്കാരുടെ എണ്ണം 50,000ല്‍ അധികമാണ്. എന്നാല്‍ ഇവരുടെ യോഗ്യത ശമ്പളം ലീവ് ജോലിസ്ഥിരത തുടങ്ങിയവ സംബന്ധിച്ച വ്യക്തമായ മാനദണ്ഡങ്ങള്‍ ഒന്നും നിലവിലുണ്ടായിരുന്നില്ല ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ പുതിയ നടപടിയുമായി രംഗത്ത് വന്നത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button