NEWS
കോവിഡ് വ്യാപനം; നിയന്ത്രണങ്ങൾ കടുപ്പിക്കാൻ മഹാരാഷ്ട്ര

രാജ്യത്ത് കോവിഡ് വ്യാപനം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ മഹാരാഷ്ട്ര. കേസുകൾ ഇനിയും വർധിക്കുകയാണെങ്കിൽ രാത്രി കർഫ്യൂ ഏർപ്പെടുത്തുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു.
അതേസമയം പൂനയിൽ കർഫ്യൂ പ്രഖ്യാപിച്ചു. രാത്രി 11 മുതൽ പുലർച്ചെ ആറ് വരെയാണ് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ അവശ്യവസ്തുക്കളെ ഇതിൽ നിന്നും ഒഴിവാക്കി. സ്കൂളുകളും കോളേജുകളും ഫെബ്രുവരി 28 വരെ അടച്ചിടാനും തീരുമാനിച്ചു. കോഴി വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ആർ ടി പി സി ആർ ടെസ്റ്റുകൾ ഉയർത്താനും കേന്ദ്ര 5 സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചു.
കഴിഞ്ഞ ഒരാഴ്ചക്കിടെ രാജ്യത്ത് 87 ആയിരത്തോളം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇത് രാജ്യത്ത് രണ്ടാം വ്യാപനത്തിന് സൂചന ആണോ എന്ന ആശങ്കയാണ് ഇപ്പോൾ രാജ്യത്ത് നിലനിൽക്കുന്നത്.