
ഭര്‍ത്താവ് കഴുത്തറുത്ത് ഗുരുതരാവസ്ഥയിലായിരുന്ന ഭാര്യ മരിച്ചു. മലപ്പുറം എടക്കര സ്വദേശിനി സെലീനയാണ് ഭര്‍ത്താവ് അഷ്റഫിന്റെ ക്രൂരതയില്‍ മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം.
രണ്ടാം ഭര്‍ത്താവായ അഷ്റഫും ഭാര്യ സെലീനയും ഇടയ്ക്കിടെ വഴക്ക് ഇടാറുണ്ട്. വഴക്കിട്ടാല്‍ സെലീന കോഴിക്കോട്ട് ലോഡ്ജില്‍ വന്നു താമസിക്കും. സംഭവദിവസം കോഴിക്കോട്ടെ ലോഡ്ജില്‍ എത്തിയ അഷ്റഫ് രാത്രി പത്തേമുക്കാലോടെ സെലീനയുടെ കഴുത്ത് അറക്കുകയായിരുന്നു. തുടര്‍ന്ന് സെലീനയെ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് ഇന്നലെ വൈകിട്ട് മരണം സംഭവിച്ചു.
സെലീനയുടെ മരണം ആത്മഹത്യയാണെന്നാണ് ആദ്യം കരുതിയതെങ്കിലും പിന്നീട് ലഭിച്ച കുറുപ്പില്‍ നിന്നാണ് ഭര്‍ത്താവ് കഴുത്തറുത്തതെന്ന വിവരം പോലീസിന് ലഭിച്ചത്. സെലീനയെ പലപ്പോഴും സംശയിച്ചിരുന്ന അഷ്റഫ് വഴക്കിടുന്നത് പതിവായിരുന്നുവെന്നും ഇതാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നും പോലീസ് പറയുന്നു. അതേസമയം സെലീനയുടെ ബന്ധുക്കളും അഷ്റഫിനെ എതിരെ മൊഴി നല്‍കിയിട്ടുണ്ട്. പ്രതി അഷ്റഫ് റിമാന്‍ഡിലാണ്. സംഭവത്തില്‍ കസബ പോലീസ് അന്വേഷണം ആരംഭിച്ചു.