NEWS

ബിജെപിയുടെ നിർണായക യോഗത്തിൽ മോഡി, നിയമസഭാ തിരഞ്ഞെടുപ്പുകൾ അജണ്ട

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ കൈക്കൊള്ളേണ്ട തന്ത്രം ചർച്ചചെയ്യാൻ ചേർന്ന ബിജെപി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും പങ്കെടുക്കുന്നു.

ബംഗാളിൽ അധികാരം പിടിച്ചെടുക്കാൻ ആകും എന്നാണ് ബിജെപിയുടെ പ്രതീക്ഷ. തമിഴ്നാട്ടിൽ ഭരണകക്ഷിയായ അണ്ണാ ഡിഎംകെയ്ക്ക് ഒപ്പമാണ് ബിജെപി. അസമിൽ ഭരണത്തുടർച്ച ഉണ്ടാകുമെന്ന് ബിജെപി കരുതുന്നു. കേരളത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ആണ് ശ്രമം.

ബംഗാൾ, അസം, കേരള,തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ പ്രധാനമന്ത്രി സന്ദർശിക്കും. പാർട്ടി ദേശീയ ജനറൽ സെക്രട്ടറിമാരും സംസ്ഥാനങ്ങളുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിമാരും പങ്കെടുക്കുന്ന യോഗത്തിന്റെ അധ്യക്ഷൻ ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ധയാണ് . ബിജെപി സംസ്ഥാന അധ്യക്ഷൻമാരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button