NEWS
ആരോഗ്യമന്ത്രിക്ക് നേരെ വീണ്ടും കരിങ്കൊടി പ്രയോഗം

ആരോഗ്യമന്ത്രി കെ കെ ശൈലജക്ക് നേരെ വീണ്ടും കരിങ്കൊടി പ്രയോഗം. തൃപ്പൂണിത്തറയില്‍ വെച്ചാണ് ആരോഗ്യമന്ത്രിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയത്. പി എസ് സി നിയമന വിവാദങ്ങളും സര്‍ക്കാരിനെതിരായ അഴിമതി ആരോപണങ്ങളും ഉന്നയിച്ചാണ് പ്രതിഷേധം.
തൃപ്പൂണിത്തറയിലെ ആരോഗ്യ ഗവേഷണകേന്ദ്രത്തിലെ ഉദ്ഘാടനം നിര്‍വഹിച്ച ശേഷം മടങ്ങിയ ആരോഗ്യമന്ത്രിയുടെ വാഹനത്തിനു മുമ്പിലേക്ക് പത്തോളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചാടുകയും കരിങ്കൊടി കാണിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്ത് സിപിഎം പ്രവര്‍ത്തകരും യുവമോര്‍ച്ച പ്രവര്‍ത്തകരും തമ്മില്‍ കയ്യേറ്റവും ഉണ്ടായി. പിന്നീട് പോലീസെത്തി ഇരു വിഭാഗങ്ങളേയും മാറ്റിയ ശേഷമാണ് മന്ത്രി യാത്ര തുടര്‍ന്നത്