NEWS

കോവിഡ് പ്രതിരോധം; കുവൈറ്റിലേക്ക് വീണ്ടും പ്രവേശനവിലക്ക്‌

കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കുവൈത്തിലേക്കുള്ള പ്രവേശന വിലക്ക് വീണ്ടും നീട്ടി വ്യോമയാന വകുപ്പ്. ഫെബ്രുവരി ഏഴുമുതല്‍ രണ്ടാഴ്ചത്തേക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കുവൈറ്റില്‍ വിദേശികള്‍ക്ക് പ്രവേശനം നല്‍കില്ലെന്ന ആരോഗ്യ മന്ത്രാലയത്തിന് നിര്‍ദ്ദേശാനുസരണമാണ് നടപടി. അതേസമയം, സ്വദേശികള്‍, അവരുടെ അടുത്തബന്ധുക്കള്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍ കുടുംബാംഗങ്ങള്‍, ഗാര്‍ഹിക തൊഴിലാളികള്‍, പൊതുസ്വകാര്യ മെഡിക്കല്‍ രംഗത്ത് ജോലി ചെയ്യുന്നവര്‍ അവരുടെ കുടുംബം എന്നിവര്‍ക്ക് പ്രവേശനം നല്‍കും.

അതേസമയം മറ്റു രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ ഏഴുദിവസം ഹോട്ടലിലും ഏഴുദിവസം വീട്ടിലും ക്വാറന്റൈനില്‍ കഴിയണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also
Close
Back to top button