NEWS

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ വീണ്ടും മത്സരിക്കും: മുകേഷ്‌

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ വീണ്ടും മത്സരിക്കുമെന്ന് കൊല്ലം എംഎല്‍എയും നടനുമായ മുകേഷ്. പാര്‍ട്ടി ആവശ്യപ്പെട്ടാണ് താന്‍ മത്സരിച്ചത്. അതിനാല്‍ പാര്‍ട്ടി വീണ്ടും ആവശ്യപ്പെടുക എന്ന് പറഞ്ഞാല്‍ താങ്കളുടെ സേവനത്തില്‍ പാര്‍ട്ടിക്ക് തൃപ്തിയുണ്ട് എന്നാണ് അര്‍ത്ഥമെന്നും മുകേഷ് പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മുകേഷ് ഇക്കാര്യം പറഞ്ഞത്.

കൊല്ലം മണ്ഡലത്തില്‍ മികച്ച വികസന പ്രവര്‍ത്തനങ്ങളാണ് താന്‍ നടത്തിയതെന്നും കിഫ്ബിയുടെ സഹായത്തോടെ 1330 കോടി രൂപയാണ് കൊല്ലത്ത് വികസന പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റി വെച്ചതെന്നും മുകേഷ് പറയുന്നു. പെരുമണ്‍ പാലത്തിനു വേണ്ടി 45 കോടി രൂപയാണ് മാറ്റിവെച്ചു.

അതേസമയം തന്നെ മണ്ഡലത്തില്‍ കാണാനില്ലെന്ന പ്രതിപക്ഷ ആരോപണത്തെ മുകേഷ് നിശിതമായി വിമര്‍ശിച്ചു. സിനിമയിലും ടെലിവിഷനിലും നാടകത്തിലും അഭിനയിക്കുന്ന ഒരാള്‍ക്ക് എങ്ങനെയാണ് മണ്ഡലത്തിലെ കാര്യങ്ങള്‍ നോക്കാന്‍ സമയം കിട്ടുന്നതെന്ന മുന്‍വിധിയാണ് പ്രതിപക്ഷ ആരോപണത്തിന് പിന്നിലെന്ന് മുകേഷ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button