NEWS
പിജെ ജോസഫിന്റെ അവകാശവാദങ്ങൾ അംഗീകരിക്കേണ്ടതില്ലെന്ന് കോൺഗ്രസ് മേൽനോട്ട സമിതി

പി ജെ ജോസഫ് ഉന്നയിക്കുന്ന ആവശ്യങ്ങൾ അതേപടി അംഗീകരിക്കേണ്ടതില്ലെന്നാണ് കോൺഗ്രസ് തെരഞ്ഞെടുപ്പ് മേൽനോട്ട സമിതിയിൽ അഭിപ്രായമുയർന്നു. തുടക്കത്തിൽ 15 സീറ്റ് ആവശ്യപ്പെട്ട് പിജെ ജോസഫ് ഇപ്പോൾ 12 സീറ്റ് എന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ്. ഈ സാഹചര്യത്തിലാണ് ശക്തമായ നിലപാട് സ്വീകരിച്ച കോൺഗ്രസ് തെരഞ്ഞെടുപ്പ് മേൽനോട്ട സമിതി രംഗത്തെത്തിയത്.
പി ജെ ജോസഫിന് 7 മുതൽ 9 സീറ്റുകൾ വരെ നൽകിയാൽ മതി എന്ന നിലപാടിലാണ് കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി.