NEWSTOP 10

കോവിഡിന് പിന്നാലെ മനുഷ്യരിലേക്ക് പക്ഷിപ്പനിയും

ലോകമെമ്പാടും കൊവിഡ് വാക്‌സിന്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഇപ്പോഴിതാ ഞെട്ടിക്കുന്ന മറ്റൊരു വാര്‍ത്തയാണ് പുറത്ത് വരുന്നത്. പക്ഷിപ്പനിക്ക് കാരണമാവുന്ന വൈറസ് മനുഷ്യനിലും സ്ഥിരീകരിച്ചതായാണ് വിവരം. ഏവിയന്‍ ഫ്‌ലുവിന്റെ എച്ച്5എന്‍8 വകഭേദമാണ് കണ്ടെത്തിയത്.

തെക്കന്‍ റഷ്യയിലെ ഒരു കോഴിഫാമിലെ 7 ജീവനക്കാരില്‍ ആണ് പക്ഷിപ്പനിയുടെ ജനിതക ഘടനകള്‍ കണ്ടെത്തിയത്. റഷ്യയിലെ ഒരു കോഴിഫാമിലെ കോഴിയിറച്ചിയില്‍ നിന്നാണ് വൈറസ് പിടിപെട്ട് എന്നാണ് നിഗമനം. എന്നാല്‍ ജീവനക്കാര്‍ക്ക് യാതൊരു ഗുരുതരമായആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടായിട്ടില്ലെന്ന് അധികൃതര്‍ പറയുന്നു.

സംഭവം ലോകാരോഗ്യസംഘടനയെ അറിയിച്ചു. മൃഗങ്ങളുമായോ മലിനമായ ചുറ്റുപാടുകളുമായോ നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തുന്നയിലൂടെയാണ് വൈറസ് മനുഷ്യരിലേക്ക് പടരുന്നതെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. അതേസമയം 60ശതമാനമാണ് മരണനിരക്ക്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button