NEWS

ഇന്ധന നികുതിയിലൂടെ കേന്ദ്രം ജനത്തെ പിഴിയുന്നതിങ്ങനെ, ലക്ഷ്യം 1.87 ലക്ഷം കോടിയുടെ അധികവരുമാനം

പെട്രോൾ,ഡീസൽ വില കുതിച്ചുയരുമ്പോഴും കേന്ദ്രസർക്കാർ നോക്കി നിൽക്കുകയാണ്. ഇതിനൊരു കാരണമുണ്ട് എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. ഇന്ധന നികുതിയിൽനിന്ന് കേന്ദ്ര സർക്കാർ ഈ വർഷം ലക്ഷ്യമിടുന്നത് 1.7 ലക്ഷം കോടി രൂപ അധികവരുമാനം എന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ സാമ്പത്തിക വർഷം 2.67 ലക്ഷം കോടി രൂപയാണ് കേന്ദ്രസർക്കാർ ഇന്ധന നികുതിയിലൂടെ ലക്ഷ്യമിട്ടത്. എന്നാൽ ഇപ്പോഴത് 4.54 ലക്ഷം കോടി രൂപയാണ് .

ഇന്ധന വിലവർധനയ്ക്ക് കാരണം സംസ്ഥാന സർക്കാരിന്റെ നികുതി ആണ് എന്ന ക്യാപ്സ്യൂൾ ആണ് കേന്ദ്ര സർക്കാർ അനുകൂല വൃത്തങ്ങൾ പ്രചരിപ്പിക്കുന്നത്. എന്നാൽ അത് അവാസ്തവം ആണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

കഴിഞ്ഞ വർഷം മാർച്ചിൽ പെട്രോൾ, ഡീസൽ തീരുവ കേന്ദ്രസർക്കാർ മൂന്നു രൂപ കൂട്ടിയിരുന്നു. മെയിൽ വീണ്ടും വർധന ഉണ്ടായി.ഒപ്പം കാർഷികമേഖലയുടെ അടിസ്ഥാനസൗകര്യവികസനത്തിന് ഇത്തവണ ബജറ്റിൽ പ്രത്യേക സെസും ഏർപ്പെടുത്തി. പെട്രോളിന് രണ്ടര രൂപയും ഡീസലിന് നാലു രൂപയും ആണ് കാർഷിക സെസ് ഏർപ്പെടുത്തിയത്.

വിവിധ നികുതികളിലൂടെ കേന്ദ്രത്തിന് പെട്രോളിൽ നിന്ന് ലഭിക്കുന്നത് 32 രൂപ 98 പൈസയാണ്. ഡീസലിൽ നിന്ന് ലഭിക്കുന്നത് 31 രൂപ 83 പൈസയും.

ഇന്ധനവില 8% ഈ സാമ്പത്തിക വർഷത്തിൽ വർദ്ധിക്കുമെന്നാണ് കേന്ദ്രസർക്കാർ കണക്കുകൂട്ടുന്നത്. 1.72 ലക്ഷം കോടി രൂപയാണ് 2014 – 15 സാമ്പത്തിക വർഷം ഇന്ധന എക്സൈസ് തീരുവയിലൂടെ ലഭിച്ചത്. എന്നാൽ 2019 – 20 ഇത് 94 ശതമാനം വർധിച്ചു. അതായത് 3.43 ലക്ഷം കോടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button