LIFETRENDING

മകളുടെ പങ്കാളിയ്ക്ക് അമ്മായിയമ്മയുമായി പ്രണയം, പുലിവാല് പിടിച്ച കുടുംബകഥ

മകളുടെ കുഞ്ഞിന്റെ അച്ഛനുമായി അമ്മയുടെ ഒളിച്ചോട്ടം. ജോർജിന ആൾഡ്രിഡ്ജ് എന്ന നാൽപത്തിനാലുകാരിയാണ് മകളുടെ കുഞ്ഞിന്റെ അച്ഛനുമായി ഒളിച്ചോടിയത്. ഇംഗ്ലണ്ടിൽ ആണ് സംഭവം.

56 കാരൻ എറിക്കിന്റെയും ജോർജിനയുടെയും മകൾ ആണ് 24 കാരി ജെസ്സ്. ജെസ്സിന്റെ പങ്കാളിയും കുഞ്ഞിന്റെ അച്ഛനുമാണ് 29 വയസുള്ള ഷെൽട്ടൺ. ഷെൽട്ടനും ജെസ്സും കോവിഡ് കാലത്താണ് എറിക്കിന്റെയും ജോർജിനയുടെയും കൂടെ താമസിക്കാൻ തുടങ്ങിയത്.

വീട്ടിൽ വച്ച് അമ്മായി അമ്മയും മരുമകനും തമ്മിൽ അടുത്തു.ഇക്കാര്യം ജോർജിന തന്നെ തന്റെ മകളോട് വെളിപ്പെടുത്തിയതോടെ സംഭവം വിവാദമായി. മകളും മരുമകനും തമ്മിൽ സംസാരിക്കുന്നതൊക്കെ തനിക്കറിയാമെന്നും ജോർജിന മകളോട് വെളിപ്പെടുത്തി.

“അമ്മ ചെയ്തതിനെ കുറിച്ച് എനിക്ക് സംസാരിക്കാൻ പോലും പറ്റുന്നില്ല. എറിക്ക് എന്നെ രണ്ടുവട്ടം ചതിച്ചതാണ്. എന്നിട്ടും ഞാൻ അയാളെ വിശ്വസിച്ചു. എന്തായാലും പിരിയാൻ പറ്റാത്ത ബന്ധമാണ് എന്നാണ് ഇരുവരും പറയുന്നത്. കാര്യങ്ങൾ നടക്കട്ടെ,”പങ്കാളിയുടേയും അമ്മയുടെയും ചതിയെ കുറിച്ച് ജെസ്സ് പറഞ്ഞു.

“ആര് എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ. ജോർജിനയുമായുള്ള പ്രണയത്തിൽ നിന്ന് പിന്മാറാൻ ഞാൻ ഒരുക്കമല്ല. എല്ലാ കഥകൾക്കും രണ്ട് തലം ഉണ്ട്‌. എന്താണ് നടന്നത് എന്ന് എനിക്കറിയാം. ഞാൻ ആരെയും ഭയക്കുന്നില്ല.”ഷെൽട്ടൺ ഉറച്ചു തന്നെ.

“അച്ഛനാണ് ഏറെ വിഷമം.അദ്ദേഹത്തിന് ഇത് ഉൾക്കൊള്ളാൻ ഇതുവരെ പറ്റിയിട്ടില്ല.അമ്മ ഇങ്ങിനെ ചെയ്യുമെന്ന് കരുതിയില്ല.”ജെസ്സിന്റെ സഹോദരി എമ്മ പറയുന്നു.

ജെസ്സ് പ്രസവം കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് തിരിച്ചെത്തിയപ്പോഴേക്കും പങ്കാളി അമ്മയുമായി ഒളിച്ചോടിക്കഴിഞ്ഞിരുന്നു.”അമ്മ ചെയ്ത തെറ്റ് പൊറുക്കാൻ ആവാത്തത് ആണ്. എങ്ങിനെയാണ് ഇങ്ങിനെ ഒരു കുടുംബത്തെ വഞ്ചിക്കാൻ അവർക്ക് ആകുക?”ജെസ്സ് ചോദിക്കുന്നു.

അടുത്തിടെ ജോർജിനയുടെ മേക്കപ്പിലും വസ്ത്രധാരണത്തിലും വന്ന മാറ്റം അയൽക്കാരും ശ്രദ്ധിച്ചിട്ടുണ്ടായിരുന്നു.”ഈ അടുത്ത കാലത്തായി ജോർജിന ശരിക്കും വേറെ ഒരു ലോകത്ത് ആയിരുന്നു.ഷെൽട്ടന്റെ ശ്രദ്ധ പതിഞ്ഞത് അവരെ വേറെ ആളാക്കി മാറ്റി. ഷെൽട്ടൺ സുന്ദരനാണ്.”ഒരു അയൽവാസി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button