NEWSPravasiTOP 10

ഞായറാഴ്ചമുതൽ കുവൈത്തിലേക്ക് എല്ലാ രാജ്യക്കാർക്കും പ്രവേശിക്കാം

ഞായറാഴ്ച മുതൽ കുവൈറ്റിലേക്ക് എല്ലാ രാജ്യക്കാർക്കും പ്രവേശിക്കാം. കുവൈത്ത് വ്യോമയാന മന്ത്രാലയം ഇതുസംബന്ധിച്ച അനുമതി നൽകി.

കൃത്യമായ നിബന്ധനകളോട് കൂടിയാണ് അനുമതി. കോവിഡ് അപകടസാധ്യത കൂടുതലുള്ള രാജ്യങ്ങളിൽ നിന്നുള്ളവർ രണ്ടാഴ്ച ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിൽ കഴിയണം. അല്ലാത്തവർ ഒരാഴ്ച ക്വാറന്റൈനിൽ കഴിഞ്ഞാൽ മതിയാകും.

നയതന്ത്ര ഉദ്യോഗസ്ഥർ, ആരോഗ്യപ്രവർത്തകർ, 18 വയസ്സിനു താഴെ തനിച്ച് യാത്ര ചെയ്യുന്ന കുട്ടികൾ എന്നിവരെ ഈ നിബന്ധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ ഇവർ ഒരാഴ്ച വീട്ടിൽ ക്വാറന്റൈനിൽ കഴിയണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button