NEWS
സർക്കാർ രേഖാമൂലം ഉറപ്പ് നൽകാതെ സമരം നിർത്തില്ലെന്ന് ഉദ്യോഗാർത്ഥികൾ

പ്രക്ഷോഭ രംഗത്തുള്ള സിപിഒ, ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിൽ ഉള്ളവരുമായി സർക്കാർ പ്രതിനിധികൾ ചർച്ച നടത്തി. സർക്കാർ രേഖാമൂലം ഉറപ്പ് നൽകാതെ സമരം നിർത്തില്ലെന്ന് ചർച്ചക്ക് ശേഷം ഉദ്യോഗാർത്ഥികൾ പറഞ്ഞു. ആഭ്യന്തര സെക്രട്ടറി ടി കെ ജോസ്, എഡിജിപി മനോജ് എബ്രഹാം എന്നിവരാണ് ഉദ്യോഗാർത്ഥികളുമായി ചർച്ച നടത്തിയത്.