NEWS
ഇ ശ്രീധരൻ ബിജെപിയിൽ ചേർന്നതിൽ ദുഃഖമെന്ന് ഉമ്മൻചാണ്ടി

ഇ ശ്രീധരനെ കുറിച്ച് നല്ല അഭിപ്രായമാണ് തനിക്കുള്ളതെന്ന് ഉമ്മൻചാണ്ടി. എന്നാൽ ബിജെപിയിൽ ചേർന്നതിൽ ദുഃഖമുണ്ട്. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ അദ്ദേഹത്തിന് സ്വാതന്ത്ര്യമുണ്ടെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
അതേസമയം ഉമ്മൻചാണ്ടി മുഖ്യമന്ത്രി ആകണം എന്ന് പറയുന്നത് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആണെന്ന് കോടിയേരി ബാലകൃഷ്ണൻ കുറ്റപ്പെടുത്തി. എൽഡിഎഫിനെ തകർക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നത് എന്നും കോടിയേരി പറഞ്ഞു. പിണറായി വിജയനെ വിമർശിച്ച ഇ ശ്രീധരൻ ഉമ്മൻചാണ്ടിയെ പ്രശംസിച്ചിരുന്നു.