NEWS
കമൽഹാസന് രജനീകാന്തിന്റെ പിന്തുണ? അഭ്യൂഹങ്ങൾക്കിടെ കൂടിക്കാഴ്ച

കമൽഹാസനും രജനീകാന്തും കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച അരമണിക്കൂർ നീണ്ടുനിന്നു. തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മക്കൾ നീതി മയ്യം പാർട്ടി അധ്യക്ഷൻ കമൽഹാസൻ സൂപ്പർസ്റ്റാർ രജനീകാന്തുമായി കൂടിക്കാഴ്ച നടത്തിയത് നിരവധി അഭ്യൂഹങ്ങൾക്ക് കാരണമായി.
വരുന്ന ഞായറാഴ്ച കമൽഹാസന്റെ പാർട്ടി വലിയ ഒരു പരിപാടി ആസൂത്രണം ചെയ്തിട്ടുണ്ട്. പാർട്ടിയുടെ പ്രകടന പത്രിക ഈ ചടങ്ങിൽ പുറത്തിറക്കും.
രജനീകാന്തുമായി സഹകരിക്കാൻ തയ്യാറാണെന്ന് കമൽഹാസൻ നേരത്തെതന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ പാർട്ടിയുമായി സജീവരാഷ്ട്രീയത്തിൽ ഉണ്ടാകില്ല എന്നു പറഞ്ഞ രജനീകാന്ത് കമൽഹാസന്റെ പാർട്ടിയുമായി സഹകരിക്കുമോ എന്നുള്ളതാണ് തമിഴ്നാട്ടിലെ ഇപ്പോഴത്തെ ചർച്ചാവിഷയം.