NEWS
കൊവിഡ് കുതിച്ചുയരുന്ന സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

മഹാരാഷ്ട്ര, മധ്യപ്രദേശ്,ഛത്തീസ്ഗഡ് പഞ്ചാബ്,കേരളം എന്നീ സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകളുടെ എണ്ണം വർധിക്കുകയാണെന്ന് കേന്ദ്രം. രാജ്യത്ത് ആകെയുള്ള കൊവിഡ് കേസുകളിൽ 75 ശതമാനം കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്ന കോവിഡ് മരണങ്ങളുടെ 75 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളിൽ ആണെന്നും കേന്ദ്രം വ്യക്തമാക്കി. സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും കേന്ദ്രം സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുനൽകിയിട്ടുണ്ട്.
ഇതുവരെ ഒരു കോടി ഏഴ് ലക്ഷം വാക്സിൻ ഡോസുകൾ ആരോഗ്യ മുൻനിര പ്രവർത്തകർക്ക് നൽകിയതായും മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 18 സംസ്ഥാനങ്ങളിൽ നിന്നും, കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും ഒരു മരണം പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.