NEWS

രേഷ്മയെ കുത്തിയത് ഉളി പോലുള്ള ആയുധമുപയോഗിച്ച്, അനുവിനായി തിരച്ചിൽ ഊർജിതം

ഇടുക്കി പള്ളിവാസലിൽ 17കാരിയെ കുത്താൻ ഉപയോഗിച്ചത് ഉളി പോലുള്ള ആയുധമെന്ന് നിഗമനം. സംഭവത്തിനു ശേഷം കാണാതായ രേഷ്മയുടെ ബന്ധു അനുവിനായി പോലീസ് തിരച്ചിൽ തുടരുകയാണ്. അവസാനമായി രേഷ്മയെ കണ്ടത് അനുവിന് ഒപ്പം ആണെന്ന് നാട്ടുകാർ പോലീസിനെ അറിയിച്ചിരുന്നു. ഇരുവരും നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. രേഷ്മയുടെ പിതാവിന്റെ അർദ്ധസഹോദരൻ ആണ് അനു. അനൂവുമായുള്ള സൗഹൃദത്തെ ചൊല്ലി രേഷ്മയുടെ വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.

പള്ളിവാസൽ പവർഹൗസ് ഭാഗത്ത് കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ രേഷ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. അതിനാൽ മൃതദേഹ പരിശോധന അടക്കമുള്ളവ വൈകുകയാണ്.

മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്ന് അനുവിന്റേത് എന്ന് കരുതുന്ന മൊബൈൽഫോൺ കണ്ടെത്തി. ബൈസൺവാലി ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനിയാണ് രേഷ്മ. വെള്ളിയാഴ്ച സ്കൂൾ സമയം കഴിഞ്ഞിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് മാതാപിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button