NEWS

മോ​ൻ​സ​ൻ മാ​വു​ങ്ക​ലി​ന്‍റെ കൈ​വ​ശം തി​മിം​ഗ​ല​ത്തി​ന്‍റെ അ​സ്ഥി​ക​ളും

 

പു​രാ​വ​സ്തു ത​ട്ടി​പ്പു കേ​സി​ൽ അ​റ​സ്റ്റി​ലാ​യ മോ​ൻ​സ​ൻ മാ​വു​ങ്ക​ലി​ന്‍റെ കൈ​വ​ശം തി​മിം​ഗ​ല​ത്തി​ന്‍റെ അ​സ്ഥി​ക​ളും. മോ​ൻ​സ​ന്‍റെ വാ​ഴ​ക്കാ​ല​യി​ലെ വീ​ട്ടി​ൽ​നി​ന്ന് വ​നം​വ​കു​പ്പാ​ണ് അ​സ്ഥി​ക​ൾ പി​ടി​ച്ചെ​ടു​ത്ത​ത്.

ക​ലൂ​രി​ലെ വീ​ട്ടി​ൽ​നി​ന്ന് റെ​യ്ഡി​ന് തൊ​ട്ടു​മു​ൻ​പ് മാ​റ്റി​യ തി​മിം​ഗ​ല​ത്തി​ന്‍റെ ര​ണ്ട് അ​സ്ഥി​ക​ളാ​ണ് വ​നം​വ​കു​പ്പ് ക​ണ്ടെ​ത്തി​യ​ത്.

അ​തേ​സ​മ​യം മോ​ൻ​സ​ണ്‍ മാ​വു​ങ്ക​ലി​ന്‍റെ ഗ​സ്റ്റ്ഹൗ​സി​ലെ കി​ട​പ്പ്മു​റി​യി​ൽ നി​ന്നും സൗ​ന്ദ​ര്യ ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ൽ നി​ന്നും ഒ​ളി​കാ​മ​റ​ക​ൾ ക്രൈം​ബ്രാ​ഞ്ച് പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. അ​തി​നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ച്ച് പ്ര​വ​ർ​ത്തി​പ്പി​ച്ചി​രു​ന്ന മൂ​ന്ന് കാ​മ​റ​ക​ൾ ക്രൈം​ബ്രാ​ഞ്ചും സൈ​ബ​ർ പോ​ലീ​സും ചേ​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

സ്വ​കാ​ര്യ കേ​ബി​ൾ നെ​റ്റ്‌വർ​ക്കിം​ഗ് ഏ​ജ​ൻ​സി​യെ ഉ​പ​യോ​ഗി​ച്ചാ​ണ് കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച​ത്. വോ​യി​സ് ക​മാ​ൻ​ഡ് അ​നു​സ​രി​ച്ച് റെ​ക്കോ​ർ​ഡിം​ഗ് സം​വി​ധാ​നം പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന കാ​മ​റ​ക​ൾ വ​ഴി പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ലി​ലും മ​റ്റ് ഡി​വൈ​സു​ക​ളി​ലും മോ​ൻ​സ​ണ് നേ​രി​ൽ കാ​ണാ​നു​ള്ള സം​വി​ധാ​ന​മു​ണ്ടാ​യി​രു​ന്നു.

Back to top button
error: