ഇ ശ്രീധരന് ചരിത്രബോധമില്ലെന്ന് അദ്ദേഹത്തിന്റെ പല പ്രസ്താവനകളും തെളിയിക്കുന്നുവെന്നു എ വിജയരാഘവൻ

മെട്രോമാൻ ഇ. ശ്രീധരനെതിരേ വിമർശനുവമായി സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. മുഖ്യമന്ത്രിയെ കുറിച്ച് ശ്രീധരന് പറഞ്ഞ കാര്യങ്ങൾ ബാലിശമാണ്. അദ്ദേഹത്തിന് ചരിത്രബോധമില്ലെന്ന് അദ്ദേഹത്തിന്റെ പല പ്രസ്താവനകളും തെളിയിച്ചുകൊണ്ടിരിക്കുകയാണെന്നും വിജയരാഘവൻ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനെതിരേ ഇ. ശ്രീധരൻ രംഗത്തെത്തിയിരുന്നു. പിണറായി വിജയന്റെ ഭരണത്തില്‍ ഏകാധിപത്യമാണ് നടക്കുന്നതെന്നും,അധികാരം മുഖ്യമന്ത്രി ആർക്കും വിട്ടുകൊടുക്കുന്നില്ലെന്നും ശ്രീധരൻ വിമർശിച്ചിരുന്നു .
പിണറായി മന്ത്രിസഭയിൽ ഒരു മന്ത്രിക്കും ഒന്നും ചെയ്യാൻ സ്വാതന്ത്ര്യമില്ല. ഉദ്യോഗസ്ഥ സംവിധാനത്തിന്റെ തെറ്റായ ഉപദേശങ്ങളാണ് പിണാറായി സ്വീകരിക്കാറുളളത്. എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും കേരളത്തില്‍ വന്നാൽ ദുരന്തമാകുമെന്നും ശ്രീധരൻ പരിഹസിച്ചു.
ഉമ്മന്‍ചാണ്ടിയും യുഡിഎഫ് നേതാക്കളും മാന്യന്മാരാണെന്നും ശ്രീധരൻ പറഞ്ഞിരുന്നു