
പുതിയ ഹാർലി ഡേവിഡ്സൺ ബൈക്കിൽ ഭാര്യയുമായി ചെത്താനിറങ്ങിയ വിവേക് ഒബ്രോയ്ക്ക് കിട്ടിയത് എട്ടിന്റെ പണി. ഹെൽമെറ്റും മാസ്കുമില്ലാതെ ബൈക്കിൽ കറങ്ങിയടിച്ചതാണ് പുലിവാൽ ആയത്.
വിവേക് ഒബ്രോയ് തന്നെയാണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. ഇതോടെ സംഭവം പോലീസിന്റെ ശ്രദ്ധയിൽ പെട്ടു. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനും ഹെൽമെറ്റ് ധരിക്കാതിരുന്നതിനും പോലീസ് പിഴയിട്ടു.
പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രത്തിൽ വില്ലൻ വേഷത്തിൽ വിവേക് അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ അഭിനയിച്ച കമ്പനി എന്ന ബോളിവ്ഡ് ചിത്രത്തിലൂടെയാണ് വിവേക് വെള്ളിത്തിരയിൽ എത്തിയത്.