സൂ മീറ്റിങ്ങിനിടെ ചുംബന ശ്രമം, പിന്നീട് സംഭവിച്ചത്

ഭാര്യാ ഭർത്താക്കന്മാർ പരസ്പരം ചുംബിക്കുന്നത് സ്വാഭാവികം. എന്നാൽ അത് ലൈവ് സൂം മീറ്റിറ്റിംഗിനിടെ ആണെങ്കിലോ?

സൂം മീറ്റിങ്ങിനിടെ ഭാര്യ ഭർത്താവിനെ ചുംബിക്കാൻ ശ്രമിക്കുന്ന വീഡിയോ വൈറൽ ആണിപ്പോൾ. ചെറുപ്പക്കാരോ നവദമ്പതികളോ അല്ല ഇവർ എന്നതാണ് പ്രത്യേകത.

വ്യവസായ പ്രമുഖൻ ഹർഷ് ഗോയങ്ക ആണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. “സൂം കാൾ… രസകരം” എന്ന ക്യാപ്‌ഷൻ നൽകിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ലാപ്ടോപിന് മുന്നിൽ ഹെഡ്‌ഫോൺ ധരിച്ചിരുന്നു സംസാരിക്കുന്ന ഭർത്താവിനെ ആണ് ആദ്യം കാണുന്നത്. പൊടുന്നനെ അദ്ധ്യേഹത്തിന്റെ അടുത്തേയ്ക്ക് വന്ന ഭാര്യ ചുംബിക്കാൻ ശ്രമിക്കുന്നു.ഒഴിഞ്ഞു മാറുന്ന ഭർത്താവ് ക്യാമറ ഓൺ ആണെന്ന് അറിയില്ലേ എന്ന് ചോദിക്കുന്നുണ്ട്.

വീഡിയോ ഇഷ്ടപ്പെട്ട ആനന്ദ് മഹീന്ദ്ര ഹർഷ് ഗോയങ്കയുടെ ട്വീറ്റ്‌ റിട്വീറ്റ്‌ ചെയ്തു. വൈഫ് ഓഫ് ദ ഇയർ ആയി ഈ വനിതയെ ഞാൻ നാമനിർദേശം ചെയ്യുന്നുവെന്നു ആനന്ദ് മഹീന്ദ്ര കുറിച്ചു. ഭർത്താവ് ചെറുത്തിരുന്നില്ലെങ്കിൽ ഈ വർഷത്തെ മികച്ച ദമ്പതിമാരായി ഇരുവരെയും നോമിനേറ്റ് ചെയ്തേനെ എന്നും ആനന്ദ് മഹീന്ദ്ര കൂട്ടിച്ചേർത്തു.

Exit mobile version