NEWS
രാമക്ഷേത്ര നിർമാണ ഫണ്ടിലേക്ക് സഹായവുമായി എൻ എസ് എസും

അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന് സഹായവുമായി എൻഎസ്എസ്. ഏഴ് ലക്ഷം രൂപയാണ് എൻഎസ്എസ് സംഭാവന നൽകിയത്. സ്വന്തം നിലയ്ക്കാണ് സംഭാവന നൽകിയതെന്നാണ് എൻഎസ്എസിന്റെ വിശദീകരണം.
മണി ട്രാൻസ്ഫർ വഴിയാണ് എസ് ബി ഐയുടെ അയോധ്യ ബ്രാഞ്ചിലെ രാമക്ഷേത്ര തീർത്ഥ എന്ന അക്കൗണ്ടിലേക്ക് എൻഎസ്എസ് പണം നൽകിയത്. കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള എൻ എസ് എസിന്റെ നീക്കം രാഷ്ട്രീയ വൃത്തങ്ങൾ ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്.