NEWS

സർക്കാർ തീരുമാനങ്ങൾ ജനദ്രോഹപരം : ഉമ്മൻ ചാണ്ടി

പിണറായി സർക്കാർ അധികാരത്തിലേറിയ ശേഷം എടുത്ത പ്രധാന തീരുമാനങ്ങൾ എല്ലാം ജനങ്ങളെ ദോഷകരമായി ബാധിക്കുന്നവയാണെന്നു മുൻമുഖ്യമന്ത്രിയും കോൺഗ്രസ്‌ വർക്കിംഗ്‌ കമ്മിറ്റി അംഗവുമായ ഉമ്മൻ ചാണ്ടി പറഞ്ഞു. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്  PSC റാങ്ക് ലിസ്റ്റുകാർ പകരം റാങ്ക് ലിസ്റ്റുകൾ ഇല്ലാതിരുന്നിട്ടും റദ്ദാക്കനെടുത്ത തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. PSC യുടെ നിലവിലുള്ള നിയമമനുസരിച്ചു നാലരവർഷം വരെയോ അല്ലെങ്കിൽ പകരം റാങ്കലിസ്റ്റ് നിലവിൽ വരുന്നവരെയോ റാങ്ക് ലിസ്റ്റുകൾ നീതികൊടുക്കുവാൻ സർക്കാരിന് സാധിക്കും. അതിനാൽ ഉദ്യോഗർത്ഥികളുടെ അവസരം നഷ്ടപെടുന്നില്ല. സർക്കാരിന്റെ പിടിവാശിക്കുമുൻപിൽ ഒട്ടേറെ യുവാക്കളുടെ തൊഴിൽ എന്ന സ്വപ്നമാണ് പൊലിഞ്ഞുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഓൾ ഇന്ത്യ പ്രൊഫഷണൽസ് കോൺഗ്രസ്‌ തിരുവനന്തപുരം ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടത്തിയ “ലക്ഷ്യ 2021” എന്ന ഏകദിന ശില്പശാല ഉൽഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു ഉമ്മൻ ചാണ്ടി

പ്രധാനമന്ത്രി നരേന്ദ്ര മോഡി ഡൽഹിയിൽ കർഷകരോട് പെരുമാറുന്നത് പോലെയാണ് കേരളത്തിൽ പിണറായി സർക്കാർ ഉദ്യോഗാർഥികളോട് പെരുമാറുന്നത് എന്ന് ചടങ്ങിൽ മുഖ്യാതിഥി ഡോ ശശി തരൂർ എം പി പറഞ്ഞു.

   

Back to top button
error: