NEWS

​വിവാ​ദ ടൂ​ൾ കി​റ്റ് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ യു​വ പ​രി​സ്ഥി​തി പ്ര​വ​ർ​ത്തക ദി​ഷ ര​വി​ മൂ​ന്നു ദി​വ​സ​ത്തെ ജു​ഡീ​ഷ്യൽ ക​സ്റ്റ​ഡി​യി​ൽ

വി​വാ​ദ ടൂ​ൾ കി​റ്റ് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ യു​വ പ​രി​സ്ഥി​തി പ്ര​വ​ർ​ത്തക ദി​ഷ ര​വി​യെ മൂ​ന്നു ദി​വ​സ​ത്തെ ജു​ഡീ​ഷ്യൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. ദി​ഷ​യു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ലു​ള്ള വാ​ദം ഇ​ന്നു കേ​ൾ​ക്കും. അ​ഞ്ചു ദി​വ​സ​ത്തെ പോ​ലീ​സ് ക​സ്റ്റ​ഡി കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ദി​ഷ​യെ ഡ​ൽ​ഹി പ​ട്യാ​ല ഹൗ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ത്.

ടൂ​ൾ​കി​റ്റ് കേ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ വി​വ​ര​ങ്ങ​ളൊ​ന്നും ത​ന്നെ ചോ​രു​ന്നി​ല്ല എ​ന്നു​റ​പ്പു വ​രു​ത്ത​ണ​മെ​ന്ന് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി പോ​ലീ​സി​നു നി​ർ​ദേ​ശം ന​ൽ​കി. ത​ന്‍റെ വാ​ട്സ് ആപ് ​ചാ​റ്റ് ഉ​ൾ​പ്പെടെ​യു​ള്ള സ്വ​കാ​ര്യ വി​വ​ര​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ൾ​ക്കു ചോ​ർ​ത്തി ന​ൽ​കി എ​ന്ന ദി​ഷ ര​വി​യു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​യ​മാ​നു​സൃ​ത​ വാർത്താ സ​മ്മേ​ള​ന​ങ്ങ​ൾ ന​ട​ത്താ​നും പോ​ലീ​സി​നോ​ട് ജ​സ്റ്റീ​സ് പ്ര​തി​ഭ എം. ​സിം​ഗ് നി​ർ​ദേ​ശി​ച്ചു.

Back to top button
error: