NEWS

വീട്ടമ്മ തീ കൊളുത്തി ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: നെയ്യാറ്റിന്‍കര കുന്നത്തുകാലിൽ വീട്ടമ്മ തീ കൊളുത്തി ആത്മഹത്യ ചെയ്തു.
മുപ്പത്തിയെട്ടുകാരി അക്ഷര ആണ് ദാരുണമായ നിലയിൽ മരിച്ചത്.
അക്ഷരയുടെ മരണത്തിനു പിന്നില്‍ സദാചാര ഗുണ്ടായിസമാണെന്ന് പരാതി ഉയർന്നിട്ടുണ്ട്.
ഭർത്താവിനെ അന്വേഷിച്ച് വന്ന കൂട്ടുകാരനെ നാട്ടുകാർ തടഞ്ഞു വയ്ക്കുകയും അക്ഷരക്കെതിരെ അപവാദം പ്രചരിപ്പിക്കുകയും ചെയ്തത്രേ.
ഒടുവിൽ മനംനൊന്ത് കൈ ഞരമ്പ് മുറിച്ച ശേഷം മണ്ണെണ്ണ ഒഴിച്ച്‌ അക്ഷര ആത്മഹത്യയ്ക്കു ശ്രമിക്കുകയായിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.നാട്ടുകാരായ ഏഴു പേർക്കെതിരേ കേസ് എടുത്തു.

Back to top button
error: