Lead NewsNEWS

ദിഷ രവി 3 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍

ടൂള്‍ കിറ്റ് വിവാദത്തില്‍ അറസ്റ്റിലായ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഡല്‍ഹി പോലീസിന്റെ ആവശ്യപ്രകാരംം 3 ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്.

കാര്‍ഷിക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രേറ്റ ത്യുന്‍ബ ട്വിറ്ററില്‍ പങ്കുവെച്ച ടൂള്‍ കിറ്റ് എഡിറ്റ് ചെയ്തതിനാണ് 22കാരിയായ ദിഷയെ രാജ്യദ്രോഹകുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച ബെംഗളൂരുവിലെ വീട്ടില്‍ നിന്നാണ് ദിഷയെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഡല്‍ഹിയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.

ബെംഗളൂരു മൗണ്ട് കാര്‍മല്‍ വനിതാകോളജില്‍നിന്ന് ബിരുദംനേടിയ ദിഷ രവി സ്വകാര്യ കമ്പനിയിലെ മാനേജരും കാലാവസ്ഥ വ്യതിയാനങ്ങള്‍ക്കെതിരേ ഗ്രേറ്റ ത്യൂന്‍ബ രൂപീകരിച്ച ഫ്രൈഡേ ഫോര്‍ ഫ്യൂച്ചര്‍ കാമ്പയിന്‍ എന്ന പരിസ്ഥിതി സംഘടനയുടെ ഇന്ത്യയിലെ സ്ഥാപകപ്രവര്‍ത്തകരിലൊരാളുമാണ്.

Back to top button
error: