LIFETRENDING

പൃഥ്വിരാജിന്റെ തീര്‍പ്പ് തുടങ്ങി

പൃഥ്വിരാജ് സുകുമാരനെ കേന്ദ്രകഥാപാത്രമാക്കി രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന തീര്‍പ്പ് എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. മുരളി ഗോപിയാണ് ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കിയിരിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന് വേണ്ടി വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ പൃഥ്വിരാജിനൊപ്പം ഇന്ദ്രജിത്ത്, ഇഷ തല്‍വാര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


രവി കെ ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഭ്രമം എന്ന ചിത്രത്തിലാണ് പൃഥ്വിരാജ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഭ്രമം പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും അദ്ദേഹം തീര്‍പ്പിലേക്ക് ജോയിന്‍ ചെയ്യുക. ദിലീപിനെ നായകനാക്കി കമ്മാരസംഭവം എന്ന ചിത്രം സംവിധാനം ചെയ്ത രതീഷ് അമ്പാട്ടിന്റെ രണ്ടാമത്തെ ചിത്രമാണ് തീര്‍പ്പ്. മുരളി ഗോപി തന്നെയായിരുന്നു കമ്മാരസംഭവത്തിന്റെയും തിരക്കഥാകൃത്ത്. ചിത്രം ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ത്രില്ലറാണ്.

Back to top button
error: