NEWS

തോക്കുമായി ചെറുപ്പക്കാരുടെ വിളയാട്ടം

ളമശേരി ഗ്ലാസ്സ് ഫാക്ടറി കോളനിയിലെത്തി തോക്ക് കാട്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പരിസരവാസികളായ അമല്‍, റോഷന്‍, ബിനീഷ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ചെറുപ്പക്കാര്‍ ചേരി തിരിഞ്ഞ് സ്ഥിരമായി വഴക്ക് നടക്കാറുള്ള സ്ഥലമാണിത്. ഒരു വിഭാഗത്തിലെ ചെറുപ്പക്കാര്‍ റോഡില്‍ ബൈക്ക് റേസ് ചെയ്തതിനെത്തുടര്‍ന്നുണ്ടായ വാക്കേറ്റമാണ് സംഭവങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഇതോടെ ബൈക്കിലെത്തിയവര്‍ വീട്ടില്‍ പോയി തോക്കെടുത്ത് വരികയായിരുന്നു. തോക്ക് കണ്ടതോടെ മറുവിഭാഗം പിന്‍വാങ്ങിയെങ്കിലും പരിസരത്തുണ്ടായിരുന്ന ചിലരാണ് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്.

വ്യാഴാഴ്ച രാത്രി 10 മണിയോട് അടുത്തായിരുന്നു സംഭവം. മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ നാട്ടുകാരില്‍ ചിലര്‍ പോലീസിന് കൈമാറുകയായിരുന്നു. ഇതോടെയാണ് പോലീസ് സ്ഥലത്തെത്തി പ്രതികളെ അറസ്റ്റ് ചെയ്തത്. ബൈക്കിലെത്തിയ സംഘം മദ്യലഹരിയിലായിരുന്നുവെന്നും ഭീകരാന്തരീക്ഷം സൃഷ്ടിക്കാന്‍ വേണ്ടി കളിത്തോക്കുമായി വന്നതായിരുന്നുവെന്നും പോലീസ് പറയുന്നു. സ്ഥലത്തെ ചെറുപ്പക്കാരെപ്പറ്റി മുന്‍പും പരാതി ലഭിച്ചിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തുണ്ടെന്നും പോലീസ് പറഞ്ഞു

Back to top button
error: