Lead NewsNEWS

മദ്യപിക്കാന്‍ പണം നല്‍കിയില്ല; മാതാപിതാക്കള്‍ക്ക് മകന്റെ ക്രൂരമര്‍ദ്ദനം,‌ അറസ്റ്റ്‌

ദ്യപിക്കാന്‍ പണം നല്‍കാത്തതിന് മാതാപിതാക്കളെ ക്രൂരമായി മര്‍ദ്ദിച്ചു മകന്‍. പട്ടിത്താനം സ്വദേശി ജോണ്‍സനാണ് മാതാപിതാക്കളെ ക്രൂരമായി മര്‍ദ്ദിച്ചത്. സംഭവത്തില്‍ മകന്‍ ജോണ്‍സനെ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു.

മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ജോണ്‍സണ്‍ പിടിയിലാകുന്നത്. വിദേശത്തായിരുന്ന ജോണ്‍സണ്‍ കൊവിഡ് പ്രതിസന്ധി മൂലം നാട്ടില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കളോട് മദ്യപിക്കാന്‍ നിരന്തരം പണം ചോദിക്കാന്‍ തുടങ്ങി. പണം നല്‍കിയില്ലെങ്കില്‍ ഇവര്‍ക്കെതിരെ ക്രൂരമര്‍ദ്ദനവും.

ഇത് പതിവായതോടെ അയല്‍വാസികള്‍ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഈ ദൃശ്യങ്ങള്‍ കണ്ട് പോലീസ് സ്ഥലത്തെത്തുകയായിരുന്നു. വയോധികരുടെ മൊഴി രേഖപ്പെടുത്തി. പിതാവിനെ ജോണ്‍സണിന്റെ ഭാര്യക്കും മക്കള്‍ക്കുമൊപ്പം വീട്ടില്‍ തന്നെ ആക്കുകയും. മാതാവിനെ മകള്‍ക്കൊപ്പം തിഅയക്കുകയും ചെയ്തു. റിട്ടയേര്‍ഡ് അധ്യാപകരാണ് മാതാപിതാക്കള്‍.

Back to top button
error: