NEWS

​പിഎ​സ്‌​സി റാ​ങ്ക് ഹോ​ൾ​ഡേ​ഴ്സി​ന്‍റെ സ​മ​ര​ത്തെ വി​മ​ർ​ശിച്ച് മന്ത്രി തോമസ് ഐസക്

പി​എ​സ്‌​സി റാ​ങ്ക് ഹോ​ൾ​ഡേ​ഴ്സി​ന്‍റെ സ​മ​ര​ത്തെ വി​മ​ർ​ശിച്ച് മന്ത്രി തോമസ് ഐസക്.താ​ൽ​ക്കാ​ലി​ക​ക്കാ​രെ സ്ഥി​ര​പ്പെ​ടു​ത്തിയ​തി​നെ മ​ന്ത്രി ന്യായീകരിക്കുകയും ചെയ്തു.പി​എ​സ്‌​സി നി​യ​മ​ന​ത്തി​ന്‍റെ ശ​ത​മാ​ന​മ​ല്ല എ​ത്ര ഒ​ഴി​വ് നി​ക​ത്തി​യെ​ന്ന​താ​ണ് നോ​ക്കേ​ണ്ട​ത്. സ​മ​രം ന​ട​ത്തു​ന്ന​വ​ർ ഇ​ക്കാ​ര്യ​ങ്ങ​ൾ മ​ന​സി​ലാ​ക്ക​ണം. റ​ദ്ദാ​യ റാ​ങ്ക് ലി​സ്റ്റ് പു​ന​സ്ഥാ​പി​ക്കാ​നാ​കി​ല്ലെ​ന്നും മ​ന്ത്രി പറഞ്ഞു.

സ​മ​രം അ​ക്ര​മ​ത്തി​നു​ള്ള വേ​ദി​യാ​ക്കാ​നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ താ​ൽ​പ​ര്യ​മെ​ന്നും മ​ന്ത്രി വി​മ​ർ​ശി​ച്ചു. പി​എ​സ്‌​സി സ​മ​ര​ത്തി​ൽ സ​ർ​ക്കാ​രി​ന് ചെ​യ്യാ​ൻ ക​ഴി​യു​ന്ന​തെ​ല്ലാം ചെ​യ്തി​ട്ടു​ണ്ട്. റാ​ങ്ക് ഹോ​ൾ​ഡേ​ഴ്സി​ന്‍റെ സ​മ​രം എ​ന്തി​ന് വേ​ണ്ടി​യാ​ണെ​ന്ന് മ​ന​സി​ലാ​കു​ന്നി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​ പറയുകയായിരുന്നു അ​ദ്ദേ​ഹം.

Back to top button
error: