Lead NewsNEWS

ഇതിന്റെ പേര് മാധ്യമ പ്രവർത്തനം എന്നല്ല, കൂട്ടിക്കൊടുപ്പ്,എ വിജയരാഘവനെ വർഗീയവാദി ആക്കുമ്പോൾ

“ന്യൂനപക്ഷ വർഗീയത ആണ് ഏറ്റവും തീവ്രം”,”ന്യൂനപക്ഷ വർഗീയതയെ ഒരുമിച്ച് നിന്ന് എതിർക്കണമെന്ന് എ വിജയരാഘവൻ ” ഇന്ന് കാലങ്ങളുടെ ചരിത്രമുള്ള ഒരു മാധ്യമത്തിൽ വന്ന തലക്കെട്ട് ആണിത്. ഒറ്റവായനയിൽ വർഗീയത ഇല്ലാത്തവരുടെ പോലും നെറ്റി ചുളിപ്പിക്കുന്ന ഒന്ന്‌. ഇനി NewsThen വിജയരാഘവന്റെ വാക്കുകൾ പകർത്തി എഴുതി. അതിങ്ങനെ ആണ്-

“ഒരു വര്‍ഗീയതയ്ക്ക് വേറൊരു വര്‍ഗീയത ഉത്തരം പറയുമോ.? ഞങ്ങളാ ചോദ്യം ചോദിച്ചു. ഒരു വര്‍ഗീയതയ്ക്ക് മറ്റൊരു വര്‍ഗീയത കൊണ്ട് പരിഹാരം കാണാന്‍ കഴിയുമോ.? ന്യൂനപക്ഷ വര്‍ഗീയത ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഭൂരിപക്ഷ വര്‍ഗീയതയെ ചെറുക്കാന്‍ കഴിയുമോ.? അത് ഭൂരിപക്ഷ വര്‍ഗീയതയുടെ അക്രമപ്രവര്‍ത്തനങ്ങളെ ന്യായീകരിക്കില്ലേ.? ഏറ്റവും തീവ്രമായ വര്‍ഗീയത “ന്യൂനപക്ഷ” വര്‍ഗീയതയല്ലേ. അതിനെ തോല്‍പ്പിക്കാന്‍ നമ്മളെല്ലാം ഒരുമിച്ച് നില്‍ക്കണ്ടേ.? എല്ലാവരും ഒരുമിച്ച് നിന്ന് ഈ തീവ്ര വലതുപക്ഷ വര്‍ഗീയ വാദത്തെ, ഭൂരിപക്ഷ വര്‍ഗീയ വാദത്തെ, അതിന് ഇപ്പോള്‍ കിട്ടിയ മേധാവിത്വത്തെ, ആ മേധാവിത്വത്തില്‍ സാഹചര്യത്തില്‍ പെരുമാറിയ കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ പരിമിതികളെ തിരിച്ചറിഞ്ഞുകൊണ്ട് മുന്നോട്ട് പോയില്ലെങ്കില്‍ ഈ രാജ്യം നിലനില്‍ക്കുമോ.? ഈ ചോദ്യത്തിന്റെ ഉത്തരം നല്‍കുന്ന പ്രസ്ഥാനമാണ് ഇടതുപക്ഷ ജനാധിപത്യ മതേതര ചേരി. ഇന്ത്യാ രാജ്യത്തെ മനുഷ്യനെ ഒരുമിപ്പിക്കാനുള്ള രാഷ്ട്രീയ ചേരിയാണത്. ആ രാഷ്ട്രീയ ചേരിക്ക് കരുത്തുള്ള നാട് ഈ കേരളമാണ്. ആ കേരളത്തിലെ ഇടതുപക്ഷ ഗവണ്‍മെന്റിനെ അട്ടിമറിക്കാനുള്ള ഒരു ഗൂഢാലോചന നടക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്.”

വീഡിയോ കാണാൻ

https://www.facebook.com/newsthen/videos/139926814645317/

ഇതാണ് വിജയരാഘവൻ പറഞ്ഞത്. അതിനിടെ ഭൂരിപക്ഷം” എന്നത് ഒരിടത്ത് “ന്യൂനപക്ഷം” എന്ന് മാറിപ്പോയി.ഒരു നാക്കുപിഴ.ഇതിൽ നിന്നാണ് മാധ്യമങ്ങൾ ഒരു ലീഡ് സംഘടിപ്പിച്ച് എടുത്തത്. അതോ ഏറ്റവും തരം താഴ്ന്ന ഒന്നും.

എൽ.ഡി.എഫിന്റെ വടക്കൻ മേഖല ജാഥയുടെ ഭാഗമായി മുക്കത്ത് നടത്തിയ പ്രസംഗത്തിലെ അടർത്തിയെടുത്ത വാക്കുകൾ സിപിഐഎം വിരുദ്ധ ശ്രേണിയ്ക്കുള്ള ആയുധമാക്കാനുള്ള അവസരമൊരുക്കലാണ് ഈ മാധ്യമം ചെയ്തത്.

`ആടിനെ പട്ടിയാക്കുക, പട്ടിയെ പേപ്പട്ടിയാക്കുക എന്നിട്ട് തല്ലിക്കൊല്ലുക’ ഇത് പഴയ കാലം മുതലുള്ള ഒരു രീതിയാണ്.ഒരു നാക്കുപിഴ, അത് അപ്പോൾ തന്നെ തിരുത്തിയിട്ടും ആ നാക്കുപിഴ ലീഡ് ആക്കിയതിന് പിന്നിൽ ഒരു ഗൂഢാലോചന ഉണ്ട്‌. അത് ആ സ്ഥാപനത്തിന് അനുസൃതമായി മാധ്യമപ്രവർത്തകൻ അറിഞ്ഞോ അറിയാതെയോ ഒരുക്കുന്നതാണ്. സ്ഥാപനത്തിന്റെ രാഷ്ട്രീയ ലക്ഷ്യത്തിനൊപ്പം നിൽക്കുന്നതാണ്.

വർഗീയതയെ കുറിച്ച് ഇടതുപക്ഷത്തിന്, പ്രത്യേകിച്ച് സിപിഐ എമ്മിന് കൃത്യമായ നിലപാട് ഉണ്ട്‌. അത് കാലങ്ങളായി ഒന്നുതന്നെയാണ് താനും. ന്യൂനപക്ഷ വർഗീയത ഭൂരിപക്ഷ വർഗീയതയ്ക്ക് വളക്കൂറുള്ള മണ്ണ് ഒരുക്കുമെന്നതിനാൽ രണ്ടും ഒരുപോലെ എതിർക്കപ്പെടേണ്ടത് ആണ് എന്നത് തന്നെയാണ് സിപിഐഎം നയം. അതിന് വെള്ളം ചേർക്കാൻ സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ തയ്യാറാകും എന്ന് ചിന്തിക്കാൻ മാത്രം മൗഢ്യം ഒരു മാധ്യമത്തിന് ഉണ്ടാകും എന്ന് കരുതുന്നത് മണ്ടത്തരമാണ്, കൃത്യമായി ആലോചിച്ച് ഉറപ്പിച്ചത് തന്നെ എന്നുറപ്പ്.

Back to top button
error: