പിഎസ്‌സി നിയമന വിവാദം; സെക്രട്ടറിയേറ്റിലേക്ക് നടന്ന കെഎസ്‌യു മാര്‍ച്ചില്‍ സംഘര്‍ഷം

വിവാദ പിഎസ്‌സി നിയമനങ്ങളുടെ പേരില്‍ സെക്രട്ടറിയേറ്റില്‍ നിരാഹാരമിരിക്കുന്ന യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്ന കെഎസ്‌യു
മാര്‍ച്ചില്‍ സംഘര്‍ഷം.

പോലീസുകാരും പ്രവര്‍ത്തകരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. സെക്രട്ടറിയേറ്റിന് മതില്‍ ചാടി കടക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷം ഉണ്ടാവാന്‍ കാരണം. തുടര്‍ന്ന് പോലീസ് ലാത്തി വീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. കെഎസ്‌യു വൈസ് പ്രസിഡന്റ് സ്‌നേഹ എസ് നായരും , സംസ്ഥാന സെക്രട്ടറി ബാഹുല്‍ കൃഷ്ണയും പരിക്കേറ്റവരില്‍ ഉള്‍പ്പെടുന്നു.

അതേസമയം, പൊലീസിനെയും പ്രവര്‍ത്തകര്‍ ആക്രമിച്ചതായി ആണു പുറത്തുവരുന്ന വിവരം. സമാധാനപരമായി മാര്‍ച്ച് അവസാനിപ്പിച്ച് തിരിച്ചുപോകാന്‍ നോക്കുന്നതിനിടയിലാണ് ആക്രമണം ഉണ്ടായതെന്ന് കെഎസ്‌യു നേതാക്കള്‍ ആരോപിക്കുന്നു. മാത്രമല്ല അവര്‍ യഥാര്‍ത്ഥ പോലീസ് അല്ലെന്നും നെയിംബോര്‍ഡ് പോലുമില്ലാത്ത പോലീസുകാരാണ് തങ്ങളെ ആക്രമിച്ചതെന്നും പ്രവര്‍ത്തകര്‍ പറയുന്നു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version