Lead NewsNEWS

ഉത്രവധക്കേസ്; നിര്‍ണായകമൊഴി നല്‍കി വാവ സുരേഷ്‌

ത്രാവധക്കേസില്‍ വീണ്ടും വഴിത്തിരിവ്. പാമ്പ് പിടുത്തക്കാരന്‍ വാവ സുരേഷിന്റെ മൊഴിയാണ് ഇപ്പോള്‍ കേസില്‍ നിര്‍ണയക വഴിത്തിരിവായിരിക്കുന്നത്.അണലി രണ്ടാം നിലയില്‍ കയറി കടിക്കില്ലെന്ന് അപ്പോഴേ പറഞ്ഞിരുന്നുവെന്നും വാവ സുരേഷ് പറഞ്ഞു. ഉത്രയെ ഭര്‍തൃഗൃഹത്തില്‍ വച്ച് അണലി കടിച്ച ദിവസംതന്നെ സംശയം തോന്നിയിരുന്നുവെന്നും സംഭവ ദിവസം വൈകിട്ട് പറക്കോട്ട് ഒരു വീട്ടിലെ കിണറ്റില്‍ വീണ പാമ്പിനെ രക്ഷിക്കാന്‍ ചെന്നപ്പോഴാണ് വിവരം അറിഞ്ഞതെന്നും. ഉത്രാ വധക്കേസ് വിചാരണയില്‍ സാക്ഷിയായി കൊല്ലം ആറാം സെഷന്‍സ് കോടതിയില്‍ മൊഴി നല്‍കുകയായിരുന്നു സുരേഷ്.

സംഭവം നടന്ന് 20 ദിവസത്തിനുശേഷം ഉത്രായുടെ വീട് സന്ദര്‍ശിച്ചപ്പോള്‍ ഒരു കാരണവശാലും മൂര്‍ഖന്‍ പുറത്തുനിന്ന് സ്വാഭാവികമായി ആ വീട്ടില്‍ കയറില്ലെന്ന് മനസ്സിലായതായി സുരേഷ് പറയുന്നു. തന്നെ പല തവണ മൂര്‍ഖനും അണലിയും കടിച്ചിട്ടുണ്ട്. മൂര്‍ഖനും അണലിയും കടിച്ചാല്‍ സഹിക്കാന്‍ പറ്റാത്ത വേദനയാണെന്നും ഉറങ്ങിക്കിടന്ന ഉത്ര പാമ്പ് കടിച്ചത് അറിഞ്ഞില്ലെന്ന് പറഞ്ഞത് വിശ്വസിക്കാന്‍ കഴിയില്ലെന്നും വാവാസുരേഷ് പറയുന്നു. ഒരേ ആളെ രണ്ട് അളവിലെ വിഷപല്ലുകളുടെ അകലത്തില്‍ കടിക്കുന്നത് അസ്വാഭാവികമാണെന്ന് സുരേഷ് മൊഴിനല്‍കി.

അതേസമയം, ഉത്രയെ പാമ്പുകടിച്ച സ്ഥലങ്ങളും സാഹചര്യങ്ങളും പരിശോധിച്ചപ്പോള്‍ സ്വാഭാവികരീതിയിലല്ലായിരുന്നെന്നാണ് ഫോറസ്റ്റ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡെപ്യൂട്ടി ഡയറക്ടര്‍ മുഹമ്മദ് അന്‍വര്‍ മൊഴിനല്‍കിയത്. കൈകളിലുണ്ടായ കടിപ്പാട് മൂര്‍ഖന്റെ തലയില്‍ അമര്‍ത്തിപ്പിടിച്ചാല്‍ മാത്രമുണ്ടാകുന്ന തരത്തിലാണെന്നും പരീക്ഷണത്തില്‍ തെളിഞ്ഞതായി അദ്ദേഹം മൊഴിനല്‍കി.

Back to top button
error: