LIFETRENDING

കുടുംബ വഴക്കിൽ പോലീസിൻ്റെ പരിഹാരം: ഭാര്യക്കും കാമുകിക്കും ഒപ്പം 3 ദിവസങ്ങൾ വീതം കഴിയാം,ഒരു ദിവസം അവധി

ആഴ്ച്ചയിൽ മൂന്നുനാൾ ഭാര്യക്കും മക്കൾക്കും ഒപ്പം സന്തുഷ്ടനായി ജീവിക്കാം. മൂന്നു ദിവസം കാമുകിക്കൊപ്പം അടിച്ചു പൊളിക്കാം.ശേഷിക്കുന്ന ഒരു നാൾ ക്ഷീണമകറ്റാൻ ലീവെടുക്കാം.

നമ്മുടെ നാട്ടിലെ പൂവാലന്മാർ തുള്ളിച്ചാടാൻ വരട്ടെ. സംഭവം ജാർഖണ്ഡിലാണ്.റാഞ്ചി കൊൽക്കൽ സ്വദേശി രാജേഷ് മഹതോക്ക് എന്ന യുവാവിന് ത്സാർഖണ്ഡ് പോലീസാണ് വിചിത്രമായ ഈ നിർദ്ദേശം നൽകിയത്.
രാജേഷ് ഭാര്യയേയും മക്കളെയും ഉപേക്ഷിച്ച് കാമുകിക്കൊപ്പം ഒളിച്ചോടിയതോടെയാണ് നാടകത്തിൻ്റെ തുടക്കം.

കാമുകിയുടെ വീട്ടുകാർ പരാതിയുമായി പോലീസിനെ സമീപിച്ചു. രാജേഷ് തങ്ങളുടെ മകളെ തട്ടിക്കൊണ്ടുപോയി എന്നായിരുന്നു പരാതി.അതിനു പിന്നാലെ രാജേഷിൻ്റെ ഭാര്യയും പോലീസിനെ സമീപിച്ചു. തൻ്റെ ഭർത്താവിനെ ഒരജ്ഞാത സ്ത്രീ തട്ടിയെടുത്തു എന്നു പരാതിപ്പെട്ടു.
പുലിവാലു പിടിച്ച ത്സാർഖണ്ഡ് പോലീസ് രാജേഷിനെയും കാമുകിയേയും പൊക്കി.
പക്ഷേ അപ്പോഴേക്കും രാജേഷ്, കാമുകിയെ യും വിവാഹം ചെയ്തു കഴിഞ്ഞിരുന്നു.

യഥാർത്ഥ ഭാര്യ, പക്ഷേ തോറ്റു കൊടുക്കാനൊരുക്കമല്ലായിരുന്നു. തൻ്റെ മക്കൾ അനാഥമാകുമെന്നും ഭർത്താവിനെ തനിക്കു വിട്ടുതരണമെന്നും അവർ വാദിച്ചു.
പുതിയ ഭാര്യയും പിന്മാറാൻ കൂട്ടാക്കിയില്ല.
ഒടുവിൽ പോലീസ് തന്നെ ഒരു ഒത്തുതീർപ്പ് നിർദ്ദേശം മുന്നോട്ടു വച്ചു.ആഴ്ചയിൽ 3 ദിവസങ്ങൾ വീതം രാജേഷ് ഭാര്യക്കും കാമുകിക്കും ഒപ്പം കഴിയട്ടെ,ഒരു ദിവസം വിശ്രമം.

ഇരുകൂട്ടരും ഒത്തുതീർപ്പ് വ്യവസ്ഥകൾ അംഗീകരിച്ചു. ഭാര്യയും കാമുകിയും പൂർണ സമ്മതത്തോടെ ഒപ്പിട്ടതോടെ കേസ് അവസാനിച്ചു.ഇനിയാണ് യഥാർത്ഥ ക്ലൈമാക്സ്…!

കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ കൂടുതൽ കാര്യങ്ങൾ പൊല്ലാപ്പുകളിലേയ്ക്കു കൂപ്പു കുത്തി.
ഭാര്യക്കും കാമുകിക്കും ഒത്തുതീർപ്പ് വ്യവസ്ഥകളിൽ അതൃപ്തി തോന്നി. രാജേഷിനോട് നിരന്തരം വഴക്കായി ഇരുവരും. മാത്രമല്ല പീഡന പരാതിയുമായി കാമുകി വീണ്ടും പോലീസിനെ സമീപിച്ചു.

ഇതോടെ നിൽക്കള്ളിയില്ലാതെ രാജേഷ് നാടുവിട്ടു. ഒളിവിൽ പോകുന്നതിനു മുമ്പ് രാജേഷ് തന്നെയാണ് ഈ ഒത്തുതീർപ്പ് കരാർ നാട്ടുകാരെ അറിയിച്ചത്.

Back to top button
error: