Lead NewsNEWS

ആറുമാസം മുൻപ് വിവാഹം; ഉറക്കത്തിനിടെ ഭാര്യയുടെ കഴുത്തറുത്ത് കൊന്ന് ഭര്‍ത്താവ്‌

ഭാര്യയുടെ കഴുത്തറുത്ത് കൊന്ന് ഭര്‍ത്താവ്. കൊടിയത്തൂര്‍ ചെറുവാടി പഴംപറമ്പില്‍ നാട്ടിക്കല്ലിങ്ങല്‍ ഷഹീര്‍ (30) ആണ് ഭാര്യ മുഹ്‌സിലയെ (20) ഉറക്കത്തിനിടയില്‍ കൊലപ്പെടുത്തിയത്.

ചൊവ്വാഴ്ച പുലര്‍ച്ചെ 4 മണിയോടെ മുറിയില്‍ നിന്ന് നിലവിളി കേട്ട് മാതാപിതാക്കള്‍ വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഷഹീര്‍ തയാറായില്ല. തുടര്‍ന്ന് സമീപവാസികള്‍ എത്തി വാതില്‍ തുറക്കുമ്പോള്‍ ചോരയില്‍ കുളിച്ച് കിടക്കുന്ന മുഹ്‌സിലയെയാണ് കണ്ടത്. ഉടന്‍ തന്നെ മുഹ്‌സിലയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതേസമയം, പുറത്തേക്ക് ഓടിയ ഷഹീറിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ അറിയിക്കുകയായിരുന്നു.

ആറുമാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. വിദേശത്തായിരുന്ന ഷഹീര്‍ വിവാഹത്തിനു ശേഷം മടങ്ങിപോയിരുന്നില്ല. ഒതായി ചൂളാട്ടിപ്പാറ പുളിക്കല്‍ മുജീബിന്റെയും കദീജയുടെയും മകളാണ് മുഹ്‌സില അടുത്തിടെയാണ് ഭര്‍തൃവീട്ടില്‍ എത്തിയത്.

അതേസമയം, കൊലപാതകത്തിന് ഉപയോഗിച്ച കത്തി തെളിവെടുപ്പിനിടെ പൊലിസ് കണ്ടെടുത്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

Back to top button
error: