NEWSTRENDINGVIDEO

ഉമ്മൻചാണ്ടിയും കുഞ്ഞാലിക്കുട്ടിയും തോറ്റു തുന്നം പാടിയ സ്ഥാനത്ത് പിണറായി വിജയൻ വിജയക്കൊടി പാറിക്കുമ്പോൾ…മുതിർന്ന മാധ്യമ പ്രവർത്തകൻ മാത്യു സാമുവൽ എഴുതുന്നു

ന്ന് രാവിലെ ഉണ്ടായ ടെലിഫോൺ സംഭാഷണം ആണ്…അടുത്ത സമയത്ത് ഉദ്ഘാടനം നടന്ന ഗ്യാസ് പൈപ്പ് ലൈൻ… ഇതിന്റെ നിർമ്മാണ പ്രവർത്തനത്തെപ്പറ്റിയും അതേപോലെ കൂടംകുളത്തു നിന്നുള്ള വൈദ്യുതിലൈൻ പദ്ധതിയെക്കുറിച്ചും കേരളസർക്കാരിലെ വളരെ സീനിയറായ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞ വാക്കുകൾ അതേപടി കൊടുക്കുന്നു…!
ഉമ്മൻ ചാണ്ടി കുഞ്ഞാലിക്കുട്ടി എന്നിവരുടെ കൂടെ വളരെ കാലം ജോലി ചെയ്തിട്ടുണ്ട്. ഈ പൈപ്പ് ലൈൻ, ഇലക്ട്രിക് ലൈൻ പദ്ധതികളെക്കുറിച്ച് ഇവരുമായി നിരന്തരം ചർച്ച നടത്താറുണ്ടായിരുന്നു. അവസാനം കോഴിക്കോട് ഗസ്റ്റ് ഹൗസിൽ വെച്ച് കുഞ്ഞാലിക്കുട്ടി പറഞ്ഞ ഒരു വാക്ക് പറയുന്നു:

“എന്റെ അപ്പനോ അപ്പന്റെ അപ്പനോ വിചാരിച്ചാൽ പോലും ഈ ഗ്യാസ് ലൈൻ കേരളത്തിൽ ഉണ്ടാകാൻ പോകുന്നില്ല…!”കുഞ്ഞാലിക്കുട്ടി തറപ്പിച്ചു പറഞ്ഞ വാചകമാണിത് അദ്ദേഹത്തിന് അറിയാമായിരുന്നു തന്നെക്കൊണ്ട് ഇത് നടത്തുവാൻ കഴിയില്ല എന്ന്…! കോട്ടയത്ത് റബ്ബർ മുതലാളിമാരായ ചില അച്ചായന്മാരുടെ റബ്ബർ തോട്ടം പോകും അതുകൊണ്ടാണ് ഉമ്മൻചാണ്ടി, ഇലക്ട്രിക് ലൈൻ എന്ന പരിപാടി വേണ്ട എന്ന കർശന നിലപാടെടുത്തത്…അതുകൊണ്ട് എത്ര കോടിയാണ് ഇലക്ട്രിസിറ്റി ബോർഡിന് നഷ്ടമായത്…? അവസാനം ഉമ്മൻചാണ്ടി പറഞ്ഞ ഒരു പോംവഴി, കൂടുതലും ലൈൻ തമിഴ്നാട്ടിൽ കൂടി വലിച്ച് പിന്നെ കേരളത്തിലെ വനം വഴി വലിക്കുക… അങ്ങനെ എറണാകുളത്ത് കൊണ്ടെത്തിക്കുക…! ഒരിക്കലും നടക്കാൻ സാധ്യമല്ലാത്ത കാര്യം…

ലാൻഡ് അക്വിസിഷൻ എന്ന് പറയുന്നത് കേരളത്തിൽ കീറാമുട്ടിയാണ്. മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ കൊണ്ടുവന്ന ഒരു നിയമമുണ്ട്, പാടശേഖരങ്ങൾ കൺവെർട്ട് ചെയ്യാൻ പാടില്ല…
പിണറായി വിജയൻ ആദ്യം പൊളിച്ചെഴുതിയത് ആ നിയമമാണ്…!

ലാൻഡ് അക്വിസിഷൻ ചാർജ് ഈ പറയുന്ന ഓഫീസർക്ക് ആയിരുന്നു…!
പിണറായി വിജയൻ രണ്ടുംകൽപ്പിച്ച് കൂടെ നിന്നു.ചിലയിടങ്ങളിലൊക്കെ പാർട്ടിയുടെ ലോക്കൽ കമ്മറ്റി, ഏരിയാ കമ്മറ്റികൾ പ്രശ്നം ഉണ്ടാക്കിയപ്പോൾ പിണറായി വിജയൻ നേരിട്ട് ഇടപെട്ട് അതിനൊരു തീരുമാനം ഉണ്ടാക്കി. എസ്.ഡി.പി.ഐ പലസ്ഥലങ്ങളിലും എതിർപ്പുമായി വന്നപ്പോൾ പോലീസിനെ ഉപയോഗിക്കുവാൻ ആവശ്യപ്പെട്ടു..! സംഭവം തീർന്നു…!

ഇത് കേരളത്തിന് ഒരു പാഠം തന്നെയാണ് ഇത്രയും പ്രശ്നങ്ങൾ ഉണ്ടായിട്ടും അത് എക്സിക്യൂട്ട് ചെയിതു നടത്തിയത് പിണറായി വിജയൻ മുൻകൈ എടുത്തത് കൊണ്ട് മാത്രമാണ്..!
സി.പി.ഐ പോലും പ്രശ്നമുണ്ടാക്കി, ഇന്നും അറുപതുകളിൽ ജീവിക്കുന്ന പാർട്ടിയാണ് സി.പി.ഐ…

അദ്ദേഹം അവസാനം പറഞ്ഞുവെച്ചത് പിണറായി വിജയൻ രണ്ടാം തവണ ഭരണത്തിൽ വന്നാൽ മാത്രമേ 65,000 കോടി കേന്ദ്രം നൽകിയ റോഡ് പ്രോജക്ടുകൾ നടപ്പിലാക്കുവാൻ സാധിക്കുകയുള്ളൂ…! ഉമ്മൻചാണ്ടിയും രമേശും പൂർണ്ണമായും തടവറയിലാണ്… ഘടകകക്ഷികൾ പാർട്ടി ഗ്രൂപ്പുകൾ പിന്നെ ഒത്തിരി ശിങ്കിടികൾ… പിന്നെ സഭകൾ, ഗ്രൂപ്പുകൾ, ചള്ള് ചവറുകൾ ഇവരെല്ലാം കൂടി ചേർന്ന് കേരളത്തിൽ ഒരു മെഗാ പ്രൊജക്റ്റ് കൊണ്ടുപോകാൻ കഴിയില്ല…!

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker