നാദാ​പു​ര​ത്ത് നി​ന്ന് ത​ട്ടി​ക്കൊ​ണ്ടു​പോ​യ പ്ര​വാ​സി വ്യ​വ​സാ​യി​യാ​യ ഗൃ​ഹ​നാ​ഥ​നെ മോ​ചി​പ്പി​ച്ചു​

നാദാ​പു​ര​ത്ത് നി​ന്ന് ത​ട്ടി​ക്കൊ​ണ്ടു​പോ​യ പ്ര​വാ​സി വ്യ​വ​സാ​യി​യാ​യ ഗൃ​ഹ​നാ​ഥ​നെ മോ​ചി​പ്പി​ച്ചു. മു​ട​വ​ന്തേ​രി സ്വ​ദേ​ശി മേ​ക്ക​ര താ​ഴെ​കു​നി എം.​ടി.​കെ. അ​ഹ​മ്മ​ദിനെ​യാ​ണ് മോ​ചി​പ്പി​ച്ച​ത്.

കാ​റി​ൽ വ​ട​ക​ര​യ്ക്ക​ടു​ത്ത് എ​ത്തി​ച്ച് ഉ​പേ​ക്ഷി​ച്ച ശേ​ഷം സം​ഘം ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. ബ​ന്ധു​ക്ക​ളെ​ത്തി അ​ഹ​മ്മ​ദി​നെ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി. തു​ണേ​രി മു​ട​വ​ന്തേ​രി​യി​ല്‍ നി​ന്നാ​ണ് അഹമ്മദിനെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്.

കേ​സി​ല്‍ ചോ​ദ്യം ചെ​യ്യാ​നാ​യി നാ​ല് പേ​രെ പൊ ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. റൂ​റ​ൽ എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഹ​മ്മ​ദി​ന്‍റെ ഭാ​ര്യ​യു​ടേ​യും കു​ട്ടി​ക​ളു​ടേ​യും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. വീ​ട്ടു​കാ​രു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നാ​ല് പേ​രെ ചോ​ദ്യം ചെ​യ്യാ​നാ​യി ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്.

ക​ഴി​ഞ്ഞ ദി​വ​സം പു​ല​ര്‍​ച്ചെ മു​ട​വ​ന്തേ​രി​യി​ലെ വീ​ട്ടി​ല്‍ നി​ന്ന് പ​ള്ളി​യി​ലേ​ക്ക് പോ​കും വ​ഴി​യാ​ണ് അ​ഹ​മ്മ​ദി​നെ ഒ​രു സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്.

Exit mobile version