NEWS

വിഷ്ണു ഉണ്ണികൃഷ്ണന്റെ രണ്ട് പൂർത്തിയായി

ഫൈനൽസിനു ശേഷം ഹെവൻലി മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിക്കുന്ന രണ്ട് പൂർത്തിയായി. വിഷ്ണു ഉണ്ണികൃഷ്ണനാണ് നായകൻ.


എല്ലാ മനുഷ്യരെയും ഒരുപോലെ കാണാൻ ശ്രമിക്കുന്ന വാവ എന്ന ചെറുപ്പക്കാരൻ നാട്ടിൻപുറത്തുകാരൻ ഓട്ടോ ഡ്രൈവറുടെ ജീവിതത്തിലൂടെയുള്ളൊരു സഞ്ചാരമാണ് രണ്ട്.


സർക്കാർ ആരോഗ്യ വകുപ്പിന്റെ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ച്, ഏറ്റുമാനൂരും പരിസര പ്രദേശങ്ങളിലുമായി ഒറ്റ ഷെഡ്യൂളിലായിരുന്നു ചിത്രീകരണം പൂർത്തിയാക്കിയത്.

Back to top button
error: