LIFETRENDING

എസ്. ഹരീഷിനും പി.രാമനും സത്യൻ അന്തിക്കാടിനും പുരസ്കാരം; സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു

സ്. ഹരീഷിന്‍റെ മീശ നോവലിന് സാഹിത്യ അക്കാദമി പുരസ്കാരം. പി.രാമന്റെ ‘രാത്രി പന്ത്രണ്ടരയ്ക്ക് ഒരു താരാട്ട് ‘ എന്ന കവിതയ്ക്കും പുരസ്കാരം. നാടക പുരസ്കാരം സജിത മഠത്തിലിന്റെ ‘അരങ്ങിലെ മത്സ്യഗന്ധികൾ’ എന്ന കൃതിയ്ക്ക്. പി. വത്സലയ്ക്കും, ഡോ. എൻ.വി.പി ഉണിത്തിരിയ്ക്കും വിശിഷ്ടാംഗത്വം. ഹാസ്യസാഹിത്യ പുരസ്കാരം സത്യൻ അന്തിക്കാടിന്. കൃതി ‘ഈശ്വരൻമാത്രം സാക്ഷി.’

സന്ദീപാനന്ദ ഗിരിക്ക് സാഹിത്യ അക്കാദമി എൻഡോവ്മെന്റ് അവാർഡ്. വൈദിക സാഹിത്യത്തിനുള്ള കെ.ആർ നമ്പൂതിരി അവാർഡ് സന്ദീപാനന്ദ ഗിരിക്ക്.

സമഗ്ര സംഭാവന പുരസ്കാരങ്ങൾ: ദളിത് ബന്ധു എൻ.കെ ജോസ്, പാലക്കീഴ് നാരായണൻ,
റോസ് മേരി, പി.അപ്പുക്കുട്ടൻ, യു.കലാനാഥൻ, സി.പി അബൂബക്കർ എന്നിവർക്ക് .

Back to top button
error: