NEWS

വാഹന ഉടമസ്ഥാവകാശ കൈമാറ്റം ഇനി ഓൺലൈൻ വഴി

വാഹന ഉടമസ്ഥാവകാശ കൈമാറ്റം ഇനിമുതൽ ഓൺലൈനാകുന്നു. പഴയ രേഖകൾ ആർ ടി ഓഫീസിൽ തിരികെ ഏൽപ്പിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കും. പകരം വാഹനം വിൽക്കുന്നയാൾ പുതിയ ഉടമയ്ക്ക് പഴയ ആർസി കൈമാറണം. ഓൺലൈനിൽ നൽകുന്ന അപേക്ഷ കണക്കിലെടുത്ത്, വാഹനം വാങ്ങുന്നയാളുടെ വിലാസത്തിൽ പുതിയ സർട്ടിഫിക്കറ്റ് അയച്ചു നൽകും. അതുകൊണ്ടുതന്നെ ആരും ഓഫീസുകളിൽ എത്തേണ്ടതില്ല.

ഓൺലൈനിൽ അപേക്ഷ നൽകിയാൽ പോലും പഴയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഓഫീസിൽ എത്തിക്കണമെന്ന് വ്യവസ്ഥ ഉണ്ടായിരുന്നു. ഇത് ഇടനിലക്കാർ മുതലാക്കുന്നു എന്ന് മനസ്സിലാക്കിയാണ് പുതിയ സംവിധാനം ഏർപ്പെടുത്തിയത്.

ഡ്രൈവിംഗ് ലൈസൻസിന്റെ കാര്യത്തിൽ വിജയകരമായി നടപ്പാക്കിയ സംവിധാനമാണ് വാഹന ഉടമസ്ഥാവകാശ കൈമാറ്റത്തിലും പരീക്ഷിക്കുന്നത്.

Back to top button
error: