NEWS

ഇന്ന് അർദ്ധരാത്രി മുതൽ വാഹനങ്ങളിൽ ഫാസ് ടാഗ് ഇല്ലെങ്കിൽ ടോൾ ഇരട്ടി

ദേശീയ പാതകളിലെ ടോൾപ്ലാസയിൽ ഇന്ന് അർദ്ധരാത്രി മുതൽ ഫാസ്റ്റാഗ് നിർബന്ധം. ഫാസ്റ്റ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ന് അർദ്ധരാത്രിമുതൽ ഇരട്ടി തുക ടോൾ നൽകേണ്ടിവരും. ഇക്കൊല്ലം മൂന്നു തവണയായി നീട്ടി നൽകിയ ഇളവ് അവസാനിച്ചതിനെ തുടർന്നാണ് നടപടി.

കേന്ദ്ര മോട്ടോർ വാഹന നിയമം ഭേദഗതി ചെയ്താണ് കേന്ദ്ര ഗതാഗത മന്ത്രാലയം ഫാസ്ടാഗ് നിർബന്ധമാക്കിയത്. 2019 ജനുവരി ഒന്ന് മുതലാണ് ഫാസ്റ്റാഗ് നടപ്പാക്കിയത്.

വാഹന ഉടമകൾ മുൻകൂർ പണമടച്ച് എടുക്കുന്ന പ്രത്യേക അക്കൗണ്ട് ആണ് ഫാസ്റ്റാഗ്. വാഹനങ്ങളുടെ വിൻഡ് സ്ക്രീനിൽ പതിപ്പിച്ച ഇലക്ട്രോണിക് ചിപ്പ് വഴി ടോൾപ്ലാസയിൽ പണമടയ്ക്കാം. അധികസമയം കാത്തുനിൽക്കേണ്ട എന്നതാണ് ഫാസ്റ്റാഗ് കൊണ്ടുള്ള പ്രയോജനം

Back to top button
error: