Lead NewsNEWS

ഏപ്രിൽ 14 ന് മുമ്പ് തെരഞ്ഞെടുപ്പ് നടത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് സംസ്ഥാന സർക്കാരിന്റെ ആവശ്യം

സംസ്ഥാനത്ത് ഏപ്രിൽ 14 ന് മുമ്പ് തെരഞ്ഞെടുപ്പ് നടത്തണമെന്ന് സംസ്ഥാന സർക്കാർ. ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് തീയതി തീരുമാനിക്കുമ്പോൾ വിഷുവും റംസാനും കണക്കിലെടുക്കണം എന്നും സംസ്ഥാന സർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷനോട്‌ വ്യക്തമാക്കി.

നിയമസഭാ തിരഞ്ഞെടുപ്പിന് സജ്ജമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. ഏതു സമയത്തും തെരഞ്ഞെടുപ്പ് നടത്താമെന്ന് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത വ്യക്തമാക്കി. കോവിഡ് മാനദണ്ഡപ്രകാരം തിരഞ്ഞെടുപ്പ് നടത്താമെന്നും ചീഫ് സെക്രട്ടറി കൂട്ടിച്ചേർത്തു.

രാഷ്ട്രീയമായും വിവിധ തലങ്ങളിലുള്ളവരുമായും വിശദമായ ചർച്ച നടത്തിയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ ആറോറ അറിയിച്ചു. കേരളത്തിൽ തിരഞ്ഞെടുപ്പിൽ ഉയർന്ന പോളിംഗ് ശതമാനം രേഖപ്പെടുത്താറുണ്ട്. കോവിഡ് കാലത്ത് ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തിയ അനുഭവം കമ്മീഷനുണ്ട്. കോവിഡ് സാഹചര്യം കണക്കിലെടുത്ത് കൂടുതൽ പോളിംഗ് സ്റ്റേഷനുകളുണ്ടാകും. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമ്പോൾ വിഷു,ഈസ്റ്റർ, റംസാൻ എന്നിവയുൾപ്പെടെ പരിഗണിക്കും. ജൂൺ ഒന്നിന് നിലവിലെ നിയമസഭയുടെ കാലാവധി തീരുമെന്ന് സുനിൽ അറോറ വ്യക്തമാക്കി.

Back to top button
error: