കുളത്തിൽ വീണ് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

പാലക്കാട്: കുളത്തിൽ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു. പാലക്കാട് ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ആലത്തൂർ കുനിശ്ശേരി കുതിര പാറയിൽ ആണ് സംഭവം നടന്നത്. പള്ളിമേട്ടിൽ ജസീറിന്റെയും റംലയുടെയും മക്കളാണ് മരിച്ചത്. ജിന്‍ഷാദ്, റിന്‍ഷാദ്, റിഹാഷ് എന്നിവരാണ് മരണപ്പെട്ടത്. വീടിനോടു ചേർന്നുള്ള കുളത്തിലാണ് കുട്ടികൾ മുങ്ങിമരിച്ചത്. നിറയെ വെള്ളം ഉണ്ടായിരുന്ന കുളത്തിൽ കുട്ടികൾ മുങ്ങിത്താഴുന്നത് അയൽവാസി കാണുകയും നാട്ടുകാരെ വിവരമറിയിച്ച് രക്ഷാപ്രവർത്തനത്തിന് ശ്രമിക്കുകയും ചെയ്തിരുന്നു. പൊലീസും അഗ്നിശമനസേനയും സ്ഥലത്തെത്തുന്നതിനു മുൻപ് തന്നെ നാട്ടുകാർ കുട്ടികളെ കരയ്ക്ക് എത്തിച്ചിരുന്നു. കുട്ടികളെ വേഗം ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version