Lead NewsNEWS

മാണി സി കാപ്പൻ യുഡിഎഫ് വേദിയിൽ, പിണറായിക്ക് നന്ദി പറഞ്ഞ് കാപ്പൻ

പാലാ എം എൽ എ മാണി സി കാപ്പൻ യുഡിഎഫ് വേദിയിൽ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയുടെ പാലായിലെ സ്വീകരണയോഗത്തിൽ ആണ് മാണി സി കാപ്പൻ പങ്കെടുത്തത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും വേദിയിൽ ഉണ്ടായിരുന്നു.

തന്റെ വിജയത്തിന് മുഖ്യമന്ത്രി പിണറായി വിജയനോടും മന്ത്രിമാരോടും നന്ദിയുണ്ട്. ജൂനിയർ മാൻഡ്രേക്ക് എന്ന സിനിമ മുഖ്യമന്ത്രി പിണറായി വിജയൻ കാണണം. ജൂനിയർ മാൻഡ്രേക്ക് ആയ ജോസ് കെ മാണിയെ ആണ് മുന്നണിയിൽ എടുത്തത്. ചതി ആരാണ് ചെയ്തതെന്ന് ജനങ്ങൾക്ക് അറിയാം. യുഡിഎഫിൽ ചേരുക പാർട്ടിയായി തന്നെ എന്നും മാണി സി കാപ്പൻ വ്യക്തമാക്കി.

പാർട്ടിയിലെ സ്ഥാനമാനങ്ങൾ രാജിവെക്കും. വലിയ പ്രകടനത്തോടെയാണ് മാണി സി കാപ്പൻ ഐശ്വര്യ കേരള യാത്രയുടെ സ്വീകരണ വേദിയിലെത്തിയത്. എൻസിപി കേരള എന്നാണ് മാണി സി കാപ്പന്റെ പുതിയ പാർട്ടിയുടെ പേര്. പുതിയ പാർട്ടി നാളെ പ്രഖ്യാപിക്കും.

Back to top button
error: