NEWSTRENDING

കുട വയറുമായി വ്യത്യസ്ത ലുക്കിൽ ഉണ്ണി മുകുന്ദൻ,’മേപ്പടിയാൻ’ പുതിയ‌ പോസ്റ്റർ പുറത്തിറങ്ങി

നവാഗതനായ വിഷ്ണു മോഹൻ സംവിധാനം ചെയ്ത്‌ ഉണ്ണി മുകുന്ദൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘മേപ്പടിയാൻ’ എന്ന സിനിമയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. കുട വയറുമായി വ്യത്യസ്ത ലുക്കിലുള്ള ഉണ്ണി മുകുന്ദനാണ് പോസ്റ്ററിലുള്ളത്‌. ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ തന്നെയാണ് ഈ ചിത്രം നിർമ്മിക്കുന്നത്‌.

ഒരു പക്കാ ഫാമിലി എന്റർടൈനറായ മേപ്പടിയാനിൽ അഞ്ജു കുര്യന്‍ നായികയാവുന്നു. ഇന്ദ്രൻസ്‌, കോട്ടയം രമേഷ്‌, സൈജു കുറുപ്പ്‌, അജു വർഗീസ്‌, കലാഭവൻ ഷാജോൺ, മേജർ രവി, ശങ്കർ രാമകൃഷ്ണൻ, ശ്രീജിത്ത്‌ രവി, നിഷ സാരംഗ്‌ തുടങ്ങിയ പ്രമുഖരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. നീൽ ഡി കുഞ്ഞ ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം- രാഹുൽ സുബ്രമണ്യന്‍, എഡിറ്റര്‍-ഷമീർ മുഹമ്മദ്, ലൈൻ പ്രൊഡ്യൂസർ ഹാരിസ്‌ ദേശം, പോസ്റ്റർ ഡിസൈനര്‍-ആനന്ദ് രാജേന്ദ്രന്‍,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

Back to top button
error: