മാണി സി കാപ്പന്റെ പുതിയ പാർട്ടി നാളെ

പുതിയ പാർട്ടിയുടെ പ്രഖ്യാപനം നാളെ എന്ന് മാണി സി കാപ്പൻ എംഎൽഎ. എൻസിപിയുടെ സ്ഥാനങ്ങൾ ഇന്ന് രാജിവെക്കുമെന്ന് മാണി സി കാപ്പൻ മാധ്യമങ്ങളോട് പറഞ്ഞു.

എംഎൽഎ സ്ഥാനം രാജി വെക്കാൻ ആലോചിച്ചിട്ടില്ല. പ്രത്യേക പാർട്ടിയായി യുഡിഎഫിൽ പ്രവർത്തിക്കും. കൂടെയുള്ളവരും പാർട്ടി സ്ഥാനങ്ങൾ രാജിവെക്കും.

എൻസിപി കേന്ദ്രനേതൃത്വം എൽഡിഎഫിനൊപ്പം ആണെന്ന് മാണി സി കാപ്പൻ സ്ഥിരീകരിച്ചു. മൂന്നു സീറ്റ് നൽകാമെന്ന് യുഡിഎഫ് അറിയിച്ചിട്ടുണ്ട്. പ്രത്യേക പാർട്ടിയായി യുഡിഎഫിൽ പ്രവർത്തിക്കും. സർക്കാർ നൽകിയ ബോർഡ്,കോർപ്പറേഷൻ സ്ഥാനങ്ങൾ രാജിവെക്കുമെന്നും മാണി സി കാപ്പൻ വ്യക്തമാക്കി.

മന്ത്രി എംഎം മണിയുടെ വിമർശനങ്ങളെ മാണി സി കാപ്പൻ പുച്ഛിച്ചുതള്ളി. വിമർശനങ്ങളോട് പ്രതികരിക്കുന്നില്ല.

മാണി സി കാപ്പന്റെ പാർട്ടിക്ക് മൂന്നു സീറ്റ് നൽകാനാണ് യുഡിഎഫ് ആലോചിക്കുന്നത്. പാലാ സീറ്റിന് പുറമേ കായംകുളം സീറ്റ് നൽകും. മൂന്നാമത്തെ സീറ്റ് സംബന്ധിച്ച് കൂടുതൽ ചർച്ച നടത്തും. മലബാർ മേഖലയിലാണ് ഈ സീറ്റ് നൽകുക.

Exit mobile version