വിശാലിന്റെ ആക്ഷൻ ത്രില്ലർ ‘ചക്ര ‘ ഫെബ്രുവരി 19 ന്        

ആരാധകർക്ക് ആവേശമായി ആക്ഷൻ ഹീറോ വിശാൽ നായകനാകുന്ന  ‘ ചക്ര ‘ ഫെബ്രുവരി 19 നു ലോകമെമ്പാടും പ്രദർശനത്തിനെത്തുന്നു . പുതുമുഖം എം.എസ്. ആനന്ദാനാണ് സംവിധായകൻ . ‘ വെൽക്കം ടു ഡിജിറ്റൽ ഇന്ത്യ ‘ എന്ന ടാഗുമായി എത്തുന്ന  ‘ ചക്ര ‘ സൈബർ ക്രൈം പശ്ചാത്തലത്തിലുള്ള ഒരു  ആക്ഷൻ  ത്രില്ലറും മാസ് എന്റർടൈനറുമാണ് . നേരത്തേഅണിയറക്കാർ പുറത്തു വിട്ട ഈ ചിത്രത്തിന്റെ ട്രെയിലറിനും, ‘ഉന്നൈ തൊടുത്താൽ മുത്തു ശരം ഞാൻ ‘എന്ന ഗാന വീഡിയോയ്ക്കും ആരാധകരിൽ നിന്നും വലിയ സ്വീകരണമാണ് ലഭിച്ചത് .


ദശലക്ഷക്കണക്കിനു കാഴ്ച്ചക്കാരെയാണ്‌ ഇവയ്ക്ക് ലഭിച്ചത് എന്നതും ശ്രദ്ധേയമാണ് . മിലിറ്ററി ഓഫീസറായ നായക കഥാപാത്രമാണ് വിഷലിന്റേത്‌ . ശ്രദ്ധാ ശ്രീനാഥ് പോലീസ് ഓഫീസറായി നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. റെജിനാ കസാൻഡ്രെ മർമ്മ  പ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ  കെ. ആർ. വിജയ, സൃഷ്ടി ഡാങ്കെ,നീലിമ ,റോബോ ഷങ്കർ, മനോബാല, വിജയ് ബാബു എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. യുവൻ ഷങ്കർ രാജ സംഗീത സംവിധാനവും ബാലസുബ്രഹ്മണ്യം ഛായാ ഗ്രഹണവും നിർവഹിച്ചിരിക്കുന്നു . അനൽ അരശാണ്  സാഹസികത നിറഞ്ഞ സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്.  ചെന്നൈ , കോയമ്പത്തൂർ എന്നിവിടങ്ങളിലും, പ്രത്യേകം സജ്ജമാക്കിയ സെറ്റുകളിലും വെച്ചാണ്  ഭൂരിഭാഗം രംഗങ്ങളും  ചിത്രീകരിച്ചിട്ടുള്ളത്. വിശാൽ ഫിലിം ഫാക്ടറിയുടെ ബാനറിൽ വിശാൽ തന്നെയാണ്  ‘ ചക്ര ‘ നിർമ്മിച്ചിരിക്കുന്നത് .

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version