NEWS

മാണി സി കാപ്പൻ എം​എ​ൽ​എ സ്ഥാ​നം രാ​ജി​വ​യ്ക്കു​ന്ന​താ​ണ് മാ​ന്യ​ത​യെ​ന്ന് കാനം രാജേന്ദ്രൻ ​

എൽ​ഡി​എ​ഫ് വി​ടാ​നു​ള്ള മാ​ണി സി. ​കാ​പ്പ​ന്‍റെ തീ​രു​മാ​ന​ത്തി​നെ​തി​രേ സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ. കാ​പ്പ​ൻ കാ​ണി​ച്ച​ത് മ​ര്യാ​ദ​യ​ല്ലെ​ന്നും എം​എ​ൽ​എ സ്ഥാ​നം രാ​ജി​വ​യ്ക്കു​ന്ന​താ​ണ് മാ​ന്യ​ത​യെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

എ​ൻ​സി​പി​ക്ക് ഏ​തെ​ങ്കി​ലും സീ​റ്റ് നി​ഷേ​ധി​ച്ച​താ​യി ത​നി​ക്ക് അ​റി​യി​ല്ല. അ​ങ്ങ​നെ​യൊ​രു ച​ർ​ച്ച​യും ഇ​ട​തു മു​ന്ന​ണി​യി​ൽ ന​ട​ന്നി​ട്ടി​ല്ലെ​ന്നും കാ​നം വ്യ​ക്ത​മാ​ക്കി.

കാ​പ്പ​ന്‍റെ നി​ല​പാ​ട് ത​ള്ളി നേ​ര​ത്തെ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​വി​ജ​യ​രാ​ഘ​വ​നും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. എ​ൻ​സി​പി എ​ൽ​ഡി​എ​ഫി​നൊ​പ്പ​മാ​ണെ​ന്നും വ്യ​ക്തി​പ​ര​മാ​യ താ​ത്പ​ര്യം മു​ൻ​നി​ർ​ത്തി​യാ​ണ് കാ​പ്പ​ൻ പോ​യ​തെ​ന്നും വി​ജ​യ​രാ​ഘ​വ​ൻ പ​റ​ഞ്ഞു.

Back to top button
error: