Lead NewsNEWS

ഡല്‍ഹിയിലെത്തി മോദിയെ കണ്ട് ശോഭ

ല്‍ഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ശോഭ സുരേന്ദ്രന്‍. കേരള ബിജെപിയിലെ സംഘടനാ പ്രശ്നങ്ങളില്‍ ഇടപെടല്‍ തേടിയാണ് ശോഭാ സുരേന്ദ്രന്‍ മോദിയുമായി കൂടിക്കാഴ്ച നടത്തിയത്.

ബിജെപി സംസ്ഥാന നേതൃത്വവുമായി ഇപ്പോഴും ഇടഞ്ഞുനില്‍ക്കുകയാണ് ശോഭ സുരേന്ദ്രന്‍. ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡ ഇടപെട്ടിട്ടും പ്രശ്നങ്ങള്‍ക്കു പരിഹാരം ഉണ്ടായിട്ടില്ലെന്ന് ശോഭ പരാതിപ്പെട്ടു. നാളെ കൊച്ചിയിലെത്തുന്ന മോദി സംസ്ഥാന നേതാക്കളുമായി വിഷയം ചര്‍ച്ച ചെയ്യുമെന്നാണ് പുറത്തുവരുന്ന വിവരം. അതിനായി നേതാക്കളോട് കൊച്ചിയിലെത്താന്‍ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.

Back to top button
error: